വിമാനത്തിന്റെ വാതില്‍ വീടിന്റെ ടെറസില്‍ വീണു; പെയിന്റിംഗ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴക്ക്

തെലങ്കാനയില് പറക്കലിനിടെ വിമാനത്തിന്റെ ഡോര് വീടിന്റെ ടെറസില് വീണു. സെക്കന്തരാബാദിലെ ലാലാഗുഡയിലാണ് പരിശീലപ്പറക്കലിനിടെ വിമാനത്തിന്റെ ഡോര് ഇളകിത്തെറിച്ചത്. ഗണേഷ് യാദവ് എന്നയാളുടെ വീടിനു മുകളിലേക്കാണ് ഡോര് വീണത്. ടെറസിലുണ്ടായിരുന്ന പെയിന്റിംഗ് തൊഴിലാളി തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
 | 

വിമാനത്തിന്റെ വാതില്‍ വീടിന്റെ ടെറസില്‍ വീണു; പെയിന്റിംഗ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴക്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ പറക്കലിനിടെ വിമാനത്തിന്റെ ഡോര്‍ വീടിന്റെ ടെറസില്‍ വീണു. സെക്കന്തരാബാദിലെ ലാലാഗുഡയിലാണ് പരിശീലപ്പറക്കലിനിടെ വിമാനത്തിന്റെ ഡോര്‍ ഇളകിത്തെറിച്ചത്. ഗണേഷ് യാദവ് എന്നയാളുടെ വീടിനു മുകളിലേക്കാണ് ഡോര്‍ വീണത്. ടെറസിലുണ്ടായിരുന്ന പെയിന്റിംഗ് തൊഴിലാളി തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

ഭക്ഇഷണം കഴിക്കാനായി ഇയാള്‍ താഴേക്കിറങ്ങിയ സമയത്താണ് ഡോര്‍ ടെറസില്‍ വീണത്. 2500 അടി ഉയരത്തില്‍ പറക്കുകയായിരുന്നു വിമാനം. പൈലറ്റും ട്രെയിനിയും മാത്രമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. സെപ്റ്റംബറില്‍ വ്യോമസേനയുടെ പൈലറ്റ് ട്രെയിനിക്ക് ഈ പ്രദേശത്ത് വെച്ച് അപകടമുണ്ടായിരുന്നു. സംഭവത്തില്‍ ഡിജിസിഎ അന്വേ,ണത്തിന് ഉത്തരവിട്ടു.