ഗോവധമാരോപിച്ച് ആക്രമണം; അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ലഖ്നൗ: ഗോവധം നടന്നുവെന്നാരോപിച്ച് ഉണ്ടായ ആക്രമണത്തില് പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. ദാദ്രിയിലെ അഖ്ലാഖ് വധം അന്വേഷിച്ച സുബോധ് കുമാര് സിങ് എന്ന ഇന്സ്പെക്ടറാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന് വെടിയേറ്റിട്ടുണ്ട്. 2015ല് പശുഹത്യ നടത്തിയെന്ന് ആരോപിച്ച് മുഹമ്മദ് അഖ്ലാഖിനെ ആള്ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില് നിര്ണായക തെളിവുകള് ശേഖരിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ബുലന്ദ്ശഹറിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തില് ദുരൂഹത തുടരുകയാണ്. മുന്കൂട്ടി ആസൂത്രണം ചെയ്ത സംഘര്ഷമാണ് നടന്നതെന്നും അഭ്യൂഹമുണ്ട്. വര്ഗീയ സംഘര്ഷമുണ്ടാകുക എന്ന ലക്ഷ്യത്തില് തന്നെ മുന്കൂട്ടി ആസൂത്രണം ചെയ്തതാണ് ബുലന്ദ്ശഹറിലെ
 | 
ഗോവധമാരോപിച്ച് ആക്രമണം; അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ലഖ്നൗ: ഗോവധം നടന്നുവെന്നാരോപിച്ച് ഉണ്ടായ ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ദാദ്രിയിലെ അഖ്‌ലാഖ് വധം അന്വേഷിച്ച സുബോധ് കുമാര്‍ സിങ് എന്ന ഇന്‍സ്‌പെക്ടറാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന് വെടിയേറ്റിട്ടുണ്ട്. 2015ല്‍ പശുഹത്യ നടത്തിയെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ ശേഖരിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ബുലന്ദ്ശഹറിലാണ് ആക്രമണം ഉണ്ടായത്.

സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത സംഘര്‍ഷമാണ് നടന്നതെന്നും അഭ്യൂഹമുണ്ട്. വര്‍ഗീയ സംഘര്‍ഷമുണ്ടാകുക എന്ന ലക്ഷ്യത്തില്‍ തന്നെ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ് ബുലന്ദ്ശഹറിലെ ഗോവധാരോപണവും അക്രമവുമെന്നാണ് പോലീസിന് ദൃക്സാക്ഷികളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. ദാദ്രി കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ സുബോധിനെ വാരണാസിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

സയ്ന മേഖലയിലെ വനപ്രദേശത്ത് 25 ചത്ത പശുക്കളെ കണ്ടതിനെത്തുടര്‍ന്നാണ് അക്രമമാരംഭിച്ചത്. ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നാനൂറോളം പേരാണ് അക്രമത്തില്‍ പങ്കെടുത്തത്. തിങ്കളാഴ്ച രാവിലെയാണ് പശുക്കളെ കണ്ടെത്തിയത്. പശുക്കളെ കൊന്ന ശേഷം ഇറച്ചി പ്രദര്‍ശിപ്പിക്കുംവിധം കെട്ടിതൂക്കിയ നിലയിലായിരുന്നു.