തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോഡിയായിരിക്കുമെന്ന് അന്നാ ഹസാരെ
തനിക്ക് എന്തെങ്കിലും സംഭവിച്ചാല് അതിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോഡിയായിരിക്കുമെന്ന് അന്ന ഹസാരെ. ഡല്ഹിയില് നാലാം ദിവസവും നിരാഹാര സത്യഗ്രഹം തുടരുന്ന ഹസാരെ എഎന്ഐക്ക് നല്കിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്. ജനങ്ങള് തന്നെ സാഹചര്യങ്ങള്ക്ക് അനുസരിച്ച് പ്രവര്ത്തിച്ച വ്യക്തിയായിട്ടായിരിക്കും ഓര്മിക്കുക. അല്ലാതെ എരിതീയില് എണ്ണയൊഴിച്ചയാളായിട്ടായിരിക്കില്ല. എനിക്ക് എന്തെങ്കിലും സംഭവിച്ചാല് അതിന്റെ ഉത്തരവാദി പ്രധാനമന്ത്രിയായിരിക്കുമെന്ന് ജനങ്ങള്ക്ക് വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജന്‍ ആന്ദോളന്‍ സത്യഗ്രഹ എന്ന പേരിലാണ് ജനുവരി 30 മുതല്‍ അന്ന ഹസാരെ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. കേന്ദ്രം ലോക്പാല്‍ നടപ്പാക്കണമെന്നും സംസ്ഥാനങ്ങളില്‍ ലോകായുക്തകള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സ്വന്തം നാടായ റാലേഗാന്‍-സിദ്ധിയിലാണ് സമരം ഹസാരെ സമരം നടത്തുന്നത്. അഴിമതി തുടച്ചുനീക്കാനുള്ള ശ്രമങ്ങളില്‍ മോഡി സര്‍ക്കാര്‍ പരാജയമാണെന്ന് ഹസാരെ പറയുന്നു. ലോക്പാല്‍ നടപ്പിലായാല്‍ പ്രധാനമന്ത്രിയെപ്പോലും വിചാരണയ്ക്ക് വിധേയനാക്കാന്‍ കഴിയുമെന്ന് ഹസാരെ പറഞ്ഞു.
തെളിവുകളുണ്ടെങ്കില്‍ ലോകായുക്തക്കു കീഴില്‍ സംസ്ഥാന മുഖ്യമന്ത്രിമാരും എംഎല്‍എമാരും വിചാരണ ചെയ്യപ്പെടും. അതുകൊണ്ടാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ നിയമം നടപ്പിലാക്കാന്‍ മെനക്കടാത്തതെന്നും ഹസാരെ ആരോപിക്കുന്നു.