‘ഐ ലൗ ഹുദ് ഹുദ്’ എന്ന് ഫേസ്ബുക്ക് പോസ്റ്റ്; രണ്ട് പേർ അറസ്റ്റിൽ

ചുംബിച്ചാൽ മാത്രമല്ല ഐ ലവ് യു എന്ന് പറഞ്ഞാലും അകത്താകുന്ന സ്ഥിതിഥിയിലാണ് കാര്യങ്ങൾ. സംഭവം ആന്ധ്രയിലാണ്. ഐ 'ഐ ലൗ ഹുദ് ഹുദ്' എന്ന് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന് ആന്ധ്രപ്രദേശ് പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തിരിക്കുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാൾ നിയമവിദ്യാർത്ഥിയും രണ്ടാമൻ ഹൈദരബാദ് സ്വദേശിയുമാണ്.
 | 
‘ഐ ലൗ ഹുദ് ഹുദ്’ എന്ന് ഫേസ്ബുക്ക് പോസ്റ്റ്; രണ്ട് പേർ അറസ്റ്റിൽ

 

വിശാഖപ്പട്ടണം: ചുംബിച്ചാൽ മാത്രമല്ല ഐ  ലവ് യു എന്ന് പറഞ്ഞാലും അകത്താകുന്ന സ്ഥിതിഥിയിലാണ് കാര്യങ്ങൾ. സംഭവം ആന്ധ്രയിലാണ്.  ‘ഐ ലൗ ഹുദ് ഹുദ്’ എന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് ആന്ധ്രപ്രദേശ് പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തിരിക്കുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാൾ നിയമവിദ്യാർത്ഥിയും രണ്ടാമൻ ഹൈദരബാദ് സ്വദേശിയുമാണ്. പ്രകൃതിയോട് കാണിച്ച വഞ്ചനയ്ക്കുളള മറുപടിയാണ് ഹുദ് ഹുദ് എന്നും അതിനെ താൻ ഇഷ്ടപ്പെടുന്നുവെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിൽ ഉണ്ടായിരുന്നത്. ഇത് ജനവിരുദ്ധ കമന്റാണെന്ന് കാണിച്ച് ഐ.ടി ആക്ട് പ്രകാരമാണ് കേസ്.

ദിവസങ്ങൾക്ക് മുൻപ് ആന്ധ്രയുടെയും ഒഡീഷ്യയുടെയും തീരത്ത് കനത്ത നാശം വിതച്ചുകൊണ്ട് കടന്നുപോയ ഹുദ് ഹുദ് ചുഴലിക്കാറ്റിൽ 50 ഓളം പേരാണ് മരിച്ചത്.