സർക്കിൾ ഇൻസ്പെക്ടറുമായി മകനു മുന്നിൽ ശാരീരിക ബന്ധം; വനിതാ കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

 | 
CRIME

സ്വകാര്യ ഹോട്ടലിലെ നീന്തൽകുളത്തിൽ സർക്കിൾ ഇൻസ്പെക്ടറുമായി സെക്സിലേർപ്പെട്ട വനിത കോൺസറ്റബിളിനെ അറസ്റ്റ് ചെയ്തു. 
ഇരുവരും സെക്‌സിലേർപ്പെടുന്നത് മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു.  ഈ സമയം ആറുവയസ്സുകാരനായ കോൺസ്റ്റബിളിന്റെ മകൻ സമീപത്തുണ്ടായിരുന്നു.

രാജസ്ഥാനിലെ ജയ്പുർ കമ്മിഷണറേറ്റിലെ കോൺസ്റ്റബിളിനെയാണ് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പോക്‌സോ ചുമത്തി. ഈ മാസം 17വരെ കസ്റ്റഡിയിൽ വിട്ടു. കേസിൽ മറ്റൊരു പ്രതിയായ സർക്കിൾ ഇൻസ്‌പെക്ടർ ഹീരാലാൽ സൈനിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

യുവതിയുടെ ഫോണിലെ വീഡിയോ അബദ്ധത്തിൽ വാട്‌സ് ആപ് സ്റ്റാറ്റസ് ആയതോടെയാണ് എല്ലാവരും സംഭവം അറിഞ്ഞത്. തുടർന്ന് ഇവരുടെ ഭർത്താവ് പൊലീസിൽ പരാതി നൽകി. സംഭവം പുറത്തറിഞ്ഞുടൻ രണ്ടുപേരേയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജൂലൈ പത്തിനാണ് സംഭവം.