ബുലന്ദ്ശഹര്‍ കലാപത്തില്‍ കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടറുടെ കുടുംബത്തിന് 70 ലക്ഷം രൂപ പിരിച്ചു നല്‍കി യു.പി പോലീസ്

ബുലന്ദ്ശഹര് കലാപത്തില് കൊല്ലപ്പെട്ട ഇന്സ്പെക്ടറുടെ കുടുംബത്തിന് 70 ലക്ഷം രൂപ പിരിച്ചു നല്കി യു.പി പോലീസ്. നേരത്തെ 50 ലക്ഷം രൂപ നല്കുമെന്ന് ബി.ജെ.പി സര്ക്കാര് പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇന്സ്പെക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ പ്രതികളെയും പിടികൂടാന് പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇനിയും 3 ലേറെ പ്രതികള് പിടിയിലാകാനുണ്ടെന്നാണ് റിപ്പോര്ട്ടുകള്. ഇവര്ക്കായുള്ള അന്വേഷണം പോലീസ് ഊര്ജിതമാക്കിയിട്ടുണ്ട്.
 | 
ബുലന്ദ്ശഹര്‍ കലാപത്തില്‍ കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടറുടെ കുടുംബത്തിന് 70 ലക്ഷം രൂപ പിരിച്ചു നല്‍കി യു.പി പോലീസ്

ബുലന്ദ്ശഹര്‍: ബുലന്ദ്ശഹര്‍ കലാപത്തില്‍ കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടറുടെ കുടുംബത്തിന് 70 ലക്ഷം രൂപ പിരിച്ചു നല്‍കി യു.പി പോലീസ്. നേരത്തെ 50 ലക്ഷം രൂപ നല്‍കുമെന്ന് ബി.ജെ.പി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇന്‍സ്‌പെക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ പ്രതികളെയും പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇനിയും 3 ലേറെ പ്രതികള്‍ പിടിയിലാകാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഡിസംബര്‍ മൂന്നിന് ബുലന്ദ്ശഹറിലുണ്ടായ കലാപത്തിലാണ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് ആരോപിച്ച് സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ചിലര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. കലാപത്തില്‍ ഒരു പ്രദേശവാസിയും കൊലപ്പെട്ടിട്ടുണ്ട്.

പശുവിറച്ചി സൂക്ഷിച്ചുവെന്ന് ആരോപിച്ച് വയോധികനായ മുഹമ്മദ് അഖ്ലാഖിനെ കൊലപ്പെടുത്തിയ സംഭവം അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍. സംഭവത്തില്‍ 27 പേര്‍ക്കെതിരെയാണ് സിയാന പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ബജ്രംഗ്ദള്‍ നേതാവും കേസിലെ മറ്റൊരു മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളുമായ യോഗേഷ് രാജിനെ ജനുവരി മൂന്നിന് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക കൃത്യം നിര്‍വ്വഹിച്ചെന്ന് സംശയിക്കുന്ന മൂന്ന് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിലൊരാള്‍ ഇന്ത്യന്‍ കരസേനാ ഉദ്യോഗസ്ഥനാണ്.