ബാബാ രാംദേവിന്റെ പരാതിയില്‍ സീതാറാം യെച്ചൂരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

രാമയാണത്തിലും മഹാഭാരതത്തിലുമടക്കം അക്രമം ഉണ്ടെന്നായിരുന്നു യെച്ചൂരിയുടെ പ്രസ്താവന
 | 
ബാബാ രാംദേവിന്റെ പരാതിയില്‍ സീതാറാം യെച്ചൂരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബാബ രാംദേവ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിക്കെതിരെ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ഹരിദ്വാര്‍ എസ്പിക്കാണ് രാംദേവ് പരാതി നല്‍കിയത്. രാമയാണത്തിലും മഹാഭാരതത്തിലുമടക്കം അക്രമം ഉണ്ടെന്ന യെച്ചൂരിയുടെ പ്രസ്താവന മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് പരാതിയില്‍ രാംദേവ് പറയുന്നു. സംഭവത്തില്‍ കെസെടുത്ത് അന്വേഷണം നടത്താനാണ് പോലീസിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്.

ഇതിഹാസങ്ങളെ മാത്രമല്ല, വേദകാല സംസ്‌കാരത്തെയും ഇന്ത്യന്‍ പാരമ്പര്യത്തെയുമാണ് യെച്ചൂരി അപമാനിച്ചിരിക്കുന്നതെന്ന് രാംദേവ് പറഞ്ഞു. മുഴുവന്‍ ഹിന്ദു സമൂഹത്തോടും യെച്ചൂരി ക്ഷമ ചോദിക്കണമെന്നും രാംദേവ് ആവശ്യപ്പെട്ടു. ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥിയും മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയുമായ പ്രഗ്യാ സിങ്ങിന്റെ പരാമര്‍ശത്തിന് യെച്ചൂരി നല്‍കിയ മറുപടിയാണ് വിവാദമാക്കി മാറ്റിയത്. രാമായണത്തിലും മഹാഭാരതത്തിലുമടക്കം അക്രമം ഉണ്ടെന്നായിരുന്നു യെച്ചൂരി പറഞ്ഞത്.

‘നിരവധി രാജാക്കന്‍മാര്‍ യുദ്ധം നടത്തിയിട്ടുണ്ട് , ഹിന്ദുക്കള്‍ക്ക് അക്രമം നടത്താനാവില്ലെന്ന രാമയാണവും മഹാഭാരതവും വായിച്ച ശേഷവും ആര്‍എസ്എസ് പ്രചാരകര്‍ പറയുന്നു. അക്രമം അഴിച്ചു വിടുന്ന മതങ്ങളുണ്ടെന്നും ഹിന്ദുക്കള്‍ അങ്ങനെ അല്ലെന്നും പറയുന്നതില്‍ എന്ത് യുക്തിയാണുള്ളതെന്നായിരുന്നു യെച്ചൂരി ചോദിച്ചത്. ഇതിനെതിരെ സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയിരുന്നു.