തൂത്തുക്കുടിയില്‍ വീണ്ടും വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

തമിഴ്നാട്ടിലെ തൂത്തുക്കുടിയില് വേദാന്ത സ്റ്റെര്ലൈറ്റ് കോപ്പര് പ്ലാന്റിനെതിരെ സമരം ചെയ്തവര്ക്കുനേരെ വിണ്ടും പോലീസ് വെടിവെപ്പ്. ഒരാള് കൊല്ലപ്പെട്ടു. കാളിയപ്പന് (22) എന്നയാളാണ് മരിച്ചത്. മൂന്ന് പേര്ക്ക് ഗുരുതര പരിക്കേറ്റതായാണ് റിപ്പോര്ട്ടുകള്. സംഭവസ്ഥലത്ത് പോലീസും പ്രക്ഷോഭകരും തമ്മിലുള്ള സംഘര്ഷം തുടരുകയാണ്. ചില സ്ഥലങ്ങളില് പ്രക്ഷോഭകര് വാഹനങ്ങള് തീയിട്ടു. കേന്ദ്രസേനയെ വിന്വസിക്കാനും സാധ്യതയുണ്ട്.
 | 

തൂത്തുക്കുടിയില്‍ വീണ്ടും വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ വേദാന്ത സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ സമരം ചെയ്തവര്‍ക്കുനേരെ വിണ്ടും പോലീസ് വെടിവെപ്പ്. ഒരാള്‍ കൊല്ലപ്പെട്ടു. കാളിയപ്പന്‍ (22) എന്നയാളാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവസ്ഥലത്ത് പോലീസും പ്രക്ഷോഭകരും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്. ചില സ്ഥലങ്ങളില്‍ പ്രക്ഷോഭകര്‍ വാഹനങ്ങള്‍ തീയിട്ടു. കേന്ദ്രസേനയെ വിന്വസിക്കാനും സാധ്യതയുണ്ട്.

അതേസമയം ഇന്നലെ നടന്ന പോലീസ് വെടിവെയ്പ്പ് ആസൂത്രിതമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഒരാളെയെങ്കിലും കൊല്ലണമെന്ന് പോലീസ് ആക്രോശിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പൊലീസ് വാഹനത്തിന്റെ മുകളില്‍ കയറി നിന്ന് സാധാരണ വസ്ത്രത്തില്‍ പൊലീസുകാരന്‍ സമരക്കാര്‍ക്കുനേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.