ഡല്‍ഹിയില്‍ കിസാന്‍ ക്രാന്തി യാത്ര നടത്തിയ കര്‍ഷകര്‍ക്കു നേരെ ടിയര്‍ ഗ്യാസ് പ്രയോഗം

ഡല്ഹിയില് ഭാരതീയ കിസാന് യൂണിയന് സംഘടിപ്പിച്ച കിസാന് ക്രാന്തി യാത്രക്കു നേരെ ടിയര് ഗ്യാസ് പ്രയോഗം. ബിജെപി സര്ക്കാര് നയങ്ങള്ക്കെതിരെയും കാര്ഷിക കടങ്ങള് എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ കര്ഷക സമരത്തിനു നേരെയാണ് ടിയര് ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചത്. ബാരിക്കേഡുകള് ട്രാക്ടര് ഉപയോഗിച്ച് പൊളിക്കാന് ശ്രമിച്ചതിനാണ് പോലീസ് ബലപ്രയോഗം നടത്തിയത്.
 | 

ഡല്‍ഹിയില്‍ കിസാന്‍ ക്രാന്തി യാത്ര നടത്തിയ കര്‍ഷകര്‍ക്കു നേരെ ടിയര്‍ ഗ്യാസ് പ്രയോഗം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ സംഘടിപ്പിച്ച കിസാന്‍ ക്രാന്തി യാത്രക്കു നേരെ ടിയര്‍ ഗ്യാസ് പ്രയോഗം. ബിജെപി സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ കര്‍ഷക സമരത്തിനു നേരെയാണ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചത്. ബാരിക്കേഡുകള്‍ ട്രാക്ടര്‍ ഉപയോഗിച്ച് പൊളിക്കാന്‍ ശ്രമിച്ചതിനാണ് പോലീസ് ബലപ്രയോഗം നടത്തിയത്.

സമരത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും പരിസരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി-യു.പി അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുകയാണ്. പദയാത്രക്ക് അനുമതി തേടിയിട്ടില്ല എന്നാണ് ഡല്‍ഹി പോലീസിന്റെ നിലപാട്. അതുകൊണ്ട് തന്നെ ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് പ്രവേശിക്കാനുള്ള റോഡുകളെല്ലാം തന്നെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിരുന്നു. അഞ്ഞൂറിലധികം ട്രാക്ടറുകളുമായെത്തിയ കര്‍ഷകര്‍ ഈ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.

70000ലധികം കര്‍ഷകരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഇവരില്‍ ഭൂരിപക്ഷവും 60 വയസിനു മേല്‍ പ്രായമുള്ളവരാണ്. പോലീസ് നടപടിയില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റു. കര്‍ഷകര്‍ പിന്തിരിയാന്‍ കൂട്ടാക്കാതെ സമരം തുടരുകയാണ്. കര്‍ഷകരെ ഡല്‍ഹിയിലേക്ക് കടത്തിവിടണം എന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടു. ഭാരതീയ കിസാന്‍ യൂണിയന്റെ പ്രസിഡന്റ് രാകേഷ് ടികായത്തിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച്.