ഡെലിവറി ബോയ് മുസ്ലീമായതിന്റെ പേരില്‍ ഓര്ഡര് റദ്ദാക്കിയ സംഭവം; ഉപഭോക്താവിന് പോലീസ് നോട്ടീസ് അയക്കും

ജബല്‍പൂര്‍: ഹിന്ദുവല്ലാത്ത ഡെലിവറി ബോയിയെ ഫുഡ് ഡെലിവറിക്ക് നിയോഗിച്ചതിന്റെ പേരില് ഓര്ഡര് റദ്ദാക്കിയ സംഭവത്തില് ഉപഭോക്താവിന് പോലീസ് നോട്ടീസ് അയക്കും. മതവികാരം വ്രണപ്പെടുത്തുന്ന വിധത്തില്‍ ട്വീറ്റ് ചെയ്ത സംഭവത്തിലാണ് വിശദീകരണം ചോദിച്ച് കൊണ്ട് ഇയാള്‍ക്ക് നോട്ടീസ് അയക്കുന്നത്. വര്‍ഗ്ഗീയ ട്വീറ്റിന് സൊമാറ്റോ മറുപടി നല്‍കിയിരുന്നു.
ജബല്‍പൂര്‍ സ്വദേശിയായ അമിത് ശുക്ല എന്നയാളാണ് ഓര്‍ഡര്‍ റദ്ദാക്കിയത്. ഇയാള്‍ ഇക്കാര്യം വിശദമാക്കി ട്വീറ്റ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെങ്കിലും സ്വമേധയാ നോട്ടീസ് അയക്കാനാണ് തീരുമാനമെന്ന് ജബല്‍പൂര്‍ പോലീസ് സൂപ്രണ്ട് അമിത് സിങ് പറഞ്ഞു.
അടുത്ത ആറ് മാസത്തിനുള്ളില്‍ വീണ്ടും ഇത്തരം നടപടികള്‍ ഇയാളുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ കേസെടുക്കാനാണ് തീരുമാനം. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാര്‍ ശ്രമിച്ചതിനും സമാധാനാന്തരീക്ഷം ഇല്ലാതാക്കിയതിനുമായിരിക്കും കേസെടുക്കുക.