റോഡ് നിര്‍മ്മാണത്തിനിടെ തൊഴിലാളികള്‍ നിധി കണ്ടെടുത്തു; കണ്ടെത്തിയത് 12ാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന സ്വര്‍ണം

റോഡ് നിര്മ്മാണത്തിനിടെ തൊഴിലാളികള് നിധി കണ്ടെടുത്തു. ഛത്തീസ്ഗഢിലെ കൊണ്ടഗാവിലാണ് സംഭവം. റോഡ് നിര്മ്മിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടയിലാണ് സ്വര്ണവും വെള്ളിയും നിറഞ്ഞ കുടം കണ്ടെത്തിയത്. തുടര്ന്ന് ഗ്രാമവാസികളും തൊഴിലാളികളും ചേര്ന്ന് ഇത് ജില്ലാ കളക്ടര്ക്ക് കൈമാറി.
 | 

റോഡ് നിര്‍മ്മാണത്തിനിടെ തൊഴിലാളികള്‍ നിധി കണ്ടെടുത്തു; കണ്ടെത്തിയത് 12ാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന സ്വര്‍ണം

റാഞ്ചി: റോഡ് നിര്‍മ്മാണത്തിനിടെ തൊഴിലാളികള്‍ നിധി കണ്ടെടുത്തു. ഛത്തീസ്ഗഢിലെ കൊണ്ടഗാവിലാണ് സംഭവം. റോഡ് നിര്‍മ്മിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടയിലാണ് സ്വര്‍ണവും വെള്ളിയും നിറഞ്ഞ കുടം കണ്ടെത്തിയത്. തുടര്‍ന്ന് ഗ്രാമവാസികളും തൊഴിലാളികളും ചേര്‍ന്ന് ഇത് ജില്ലാ കളക്ടര്‍ക്ക് കൈമാറി.

12, 13 നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന സ്വര്‍ണ നാണയങ്ങളാണ് കണ്ടെത്തിയതെന്നാണ് സൂചന. സംസ്ഥാന ആര്‍ക്കയോളജിക്കല്‍ വകുപ്പ് നാണയങ്ങള്‍ പരിശോധിച്ച ശേഷമെ ഇത് സ്ഥിരീകരിക്കാന്‍ കഴിയൂ. 57 സ്വര്‍ണനാണയങ്ങളും ഒരു വെള്ളിനാണയവും ഒരു സ്വര്‍ണക്കമ്മലുമാണ് കുടത്തിനുള്ളിലുണ്ടായിരുന്നത്. നാണയങ്ങളില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ലിപി യാദവരാജവംശത്തിന്റെ കാലത്തേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രദേശത്ത് കൂടുതല്‍ പഠനം നടത്താനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക. ഉപരിതലത്തില്‍ നിന്ന് അത്രയൊന്നും അധികം ഉള്ളിലായിരുന്നില്ല സ്വര്‍ണക്കുടം ഉണ്ടായിരുന്നത്. ഇത് കണ്ടെത്തിയ സ്ത്രീ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പാരിദോഷികം നല്‍കും.