പി.എം.എഫിന് ആര്‍.എസ്.എസുമായി ബന്ധമില്ലെന്ന് പ്രണബ് മുഖര്‍ജി

'പ്രണബ് മുഖര്ജി ഫൗണ്ടേഷ(പി.എം.എഫ്)'ന് ആര്.എസ്.എസുമായി ബന്ധമില്ലെന്ന് മുന് രാഷ്ട്രപതി പ്രണബ് കുമാര് മുഖര്ജി. പി.എം.എഫ് പുറത്തിറക്കിയ വാര്ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പി.എം.എഫിന് ആര്.എസ്.എസിന്റെ ഹരിയാന ഘടകവുമായി അടുത്ത ബന്ധമുണ്ടെന്ന് റിപ്പോര്ട്ടുകള് പുറത്തുവന്ന പശ്ചാത്തലത്തിലാണ് വിശദീകരണവുമായി സ്ഥാപനം രംഗത്ത് വന്നിരിക്കുന്നത്.
 | 

പി.എം.എഫിന് ആര്‍.എസ്.എസുമായി ബന്ധമില്ലെന്ന് പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി: ‘പ്രണബ് മുഖര്‍ജി ഫൗണ്ടേഷ(പി.എം.എഫ്)’ന് ആര്‍.എസ്.എസുമായി ബന്ധമില്ലെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. പി.എം.എഫ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പി.എം.എഫിന് ആര്‍.എസ്.എസിന്റെ ഹരിയാന ഘടകവുമായി അടുത്ത ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് വിശദീകരണവുമായി സ്ഥാപനം രംഗത്ത് വന്നിരിക്കുന്നത്.

ഫൗണ്ടേഷന് ആര്‍.എസ്.എസുമായി യാതൊരുബന്ധവുമില്ലെന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിലേക്ക് പ്രണബ് മുഖര്‍ജിയെ ക്ഷണിച്ചത് മുതലാണ് വിവാദങ്ങളുടെ ആരംഭം. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ ശക്തമായ എതിര്‍പ്പ് മറികടന്നായിരുന്നു പ്രണബ് അന്ന് ആര്‍.എസ്.എസ് പരിപാടിക്കെത്തിയത്.

ഹരിയാന സര്‍ക്കാരിന്റെ സ്മാര്‍ട്ട് ഗ്രാം പദ്ധതിയുടെ പ്രാരംഭ കാലഘട്ടം മുതല്‍ പ്രണബ് ഒപ്പമുണ്ട്. രാഷ്ട്രപതിയായിരിക്കെ ഈ പദ്ധതി പ്രകാരം ഏതാനും ഗ്രാമങ്ങള്‍ പ്രണബ് മുഖര്‍ജി ഏറ്റെടുത്തിരുന്നു. ഗുര്‍ഗാവിലെ ഈ ഗ്രാമങ്ങള്‍ സെപ്റ്റംബര്‍ രണ്ടിന് സന്ദര്‍ശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്.