പ്രണബ് മുഖര്‍ജി സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരില്ലെന്ന് മകള്‍; ആര്‍.എസ്.എസിന് തിരിച്ചടി

മുന് രാഷ്ട്രപതി പ്രണബ് മുഖര്ജി സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരില്ലെന്ന് മകള് ശര്മിഷ്ഠ മുഖര്ജി. ട്വിറ്റര് സന്ദേശത്തിലാണ് ശര്മിഷ്ഠ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അടുത്ത വര്ഷം നടക്കാന് പോകുന്ന ലോക്സഭാ ഇലക്ഷനില് പ്രണബിനെ മുന്നിര്ത്തി രാഷ്ട്രീയ കരുനീക്കങ്ങള് ആരംഭിച്ചിരിക്കുന്ന ആര്.എസ്.എസിന് തീരുമാനം കനത്ത തിരിച്ചടിയാകും.
 | 

പ്രണബ് മുഖര്‍ജി സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരില്ലെന്ന് മകള്‍; ആര്‍.എസ്.എസിന് തിരിച്ചടി

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരില്ലെന്ന് മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. ട്വിറ്റര്‍ സന്ദേശത്തിലാണ് ശര്‍മിഷ്ഠ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ലോക്‌സഭാ ഇലക്ഷനില്‍ പ്രണബിനെ മുന്‍നിര്‍ത്തി രാഷ്ട്രീയ കരുനീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്ന ആര്‍.എസ്.എസിന് തീരുമാനം കനത്ത തിരിച്ചടിയാകും.

നേരത്തെ പ്രണബ് മുഖര്‍ജിയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ രാഷ്ട്രീയ സ്വയം സേവക സംഘം (ആര്‍എസ്എസ്) തയാറായേക്കുമെന്ന് ശിവസേനാ നേതാവ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് മകളുടെ ട്വീറ്റ്. ആര്‍.എസ്.എസ് പ്രണബിനെ ഉപയോഗിച്ച് രാഷ്ട്രീയ നീക്കങ്ങള്‍ക്കൊരുങ്ങുന്നതായി നേരത്തെയും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. ബിജെപിക്ക് 110 സീറ്റുകള്‍ നഷ്ടമാകുമെന്നും അത്തരമൊരു സാഹചര്യമുണ്ടായാല്‍ പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുമെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.

നാഗ്പൂരിലെ ആര്‍എസ്എസ് ചടങ്ങില്‍ പങ്കെടുത്ത പ്രണബിന്റെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങള്‍ സംഘ്പരിവാര്‍ അനൂകൂല സോഷ്യല്‍ മീഡിയ പേജുകള്‍ പ്രചരിപ്പിച്ചിരുന്നു. പ്രണബിന്റെ സന്ദര്‍ശനത്തെച്ചൊല്ലി ബിജെപിയും ആര്‍എസ്എസും കെട്ടുകഥകളും നുണകളും പ്രചരിപ്പിക്കുമെന്നും മകള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.