മഹാരാഷ്ട്രയില്‍ ഗര്‍ഭിണിയെ കൂട്ടബലാംത്സംഗം ചെയ്തു; പോലീസിനെ അറിയിച്ചിട്ടും എത്തിയില്ലെന്ന് ഭര്‍ത്താവ്

ഗര്ഭിണിയെ എട്ട് പേര് ചേര്ന്ന് കൂട്ടബലാംത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ സംഗ്ലിയിലാണ് എട്ട് മാസം ഗര്ഭിണിയായ 20കാരിയെ ക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തില് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ആക്രമണം നടക്കുന്ന സമയത്ത് പോലീസിനെ വിവരമറിയിച്ചിട്ടും സ്ഥലത്തെത്തിയില്ലെന്ന് യുവതിയുടെ ഭര്ത്താവ് ആരോപിച്ചു. പോലീസിന് സംഭവം തടയാന് കഴിയുമായിരുന്നുവെന്ന് ഇയാള് പറയുന്നു.
 | 

മഹാരാഷ്ട്രയില്‍ ഗര്‍ഭിണിയെ കൂട്ടബലാംത്സംഗം ചെയ്തു; പോലീസിനെ അറിയിച്ചിട്ടും എത്തിയില്ലെന്ന് ഭര്‍ത്താവ്

മുംബൈ: ഗര്‍ഭിണിയെ എട്ട് പേര്‍ ചേര്‍ന്ന് കൂട്ടബലാംത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ സംഗ്‌ലിയിലാണ് എട്ട് മാസം ഗര്‍ഭിണിയായ 20കാരിയെ ക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ആക്രമണം നടക്കുന്ന സമയത്ത് പോലീസിനെ വിവരമറിയിച്ചിട്ടും സ്ഥലത്തെത്തിയില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു. പോലീസിന് സംഭവം തടയാന്‍ കഴിയുമായിരുന്നുവെന്ന് ഇയാള്‍ പറയുന്നു.

സംഗ്‌ലിയില്‍ ഹോട്ടല്‍ ഉടമയാണ് യുവതിയുടെ ഭര്‍ത്താവ്. ഹോട്ടലിലേക്ക് പുതിയ ജീവനക്കാരെ കണ്ടെത്തുന്നതിനായി ഇരുവരും പ്രതികളിലൊരാളായ മുകുന്ദ മാനേയെ സമീപിച്ചു. ഇയാള്‍ ജീവനക്കാരെ എത്തിച്ചു തരാമെന്നും വ്യക്തമാക്കി. ഇതിനായി 20,000 രൂപയും ദമ്പതികളില്‍ നിന്ന് ഇയാള്‍ കൈപ്പറ്റിയിരുന്നു. ജീവനക്കാരെ പരിചയപ്പെടുത്താമെന്ന് പറഞ്ഞ് ഇരുവരെയും ഒരു വിജനമായ സ്ഥലത്തെത്തിച്ച ശേഷമായിരുന്നു പീഡനം.

മുകുന്ദ മാനേ നല്‍കിയ നിര്‍ദേശമനുസരിച്ച് ദമ്പതികളെ വിജനമായ സ്ഥലത്ത് കാത്തിരുന്ന ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഭര്‍ത്താവിനെ അടിച്ച് വീഴ്ത്തിയ ശേഷം കൂടെയുണ്ടായിരുന്നവര്‍ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം നടന്ന് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതികളെ ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചിട്ടില്ല.