സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഗര്‍ഭിണിക്ക് നല്‍കിയത് എച്ച്‌ഐവി ബാധിച്ച രക്തം; നാലു ലാബ് ജീവനക്കാര്‍ സസ്‌പെന്‍ഷനില്‍

സര്ക്കാര് ആശുപത്രിയില് ഗര്ഭിണിയായ യുവതിക്ക് നല്കിയത് എച്ചഐവി ബാധിച്ച രക്തം. തമിഴ്നാട്ടിലെ വിരുതുനഗര് സര്ക്കാര് ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 24 വയസുകാരിയായ യുവതിക്കാണ് എച്ച്ഐവി ബാധിച്ച രക്തം നല്കിയത്. യുവതിക്ക് എച്ചഐവി ബാധ സ്ഥിരീകരിച്ചു. സംഭവത്തില് മൂന്ന് ലാബ് ജീവനക്കാരെ സസ്പെന്ഡ് ചെയ്തിട്ടുണ്ട്.
 | 
സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഗര്‍ഭിണിക്ക് നല്‍കിയത് എച്ച്‌ഐവി ബാധിച്ച രക്തം; നാലു ലാബ് ജീവനക്കാര്‍ സസ്‌പെന്‍ഷനില്‍

ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിയായ യുവതിക്ക് നല്‍കിയത് എച്ചഐവി ബാധിച്ച രക്തം. തമിഴ്‌നാട്ടിലെ വിരുതുനഗര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 24 വയസുകാരിയായ യുവതിക്കാണ് എച്ച്‌ഐവി ബാധിച്ച രക്തം നല്‍കിയത്. യുവതിക്ക് എച്ചഐവി ബാധ സ്ഥിരീകരിച്ചു. സംഭവത്തില്‍ മൂന്ന് ലാബ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

രണ്ടു വര്‍ഷം മുമ്പ് എച്ചഐവി പോസിറ്റീവാണെന്ന് കണ്ടെത്തിയ യുവാവ് നല്‍കിയ രക്തമാണ് യുവതിക്ക് നല്‍കിയത്. ഇയാള്‍ കഴിഞ്ഞ മാസമാണ് രക്തബാങ്കിലെത്തി രക്തം നല്‍കിയത്. രോഗാണുബാധ മറച്ചുവെച്ചാണ് ഇയാള്‍ രക്തം നല്‍കിയതെന്ന് സ്ഥിരീകരിച്ചു. ഡിസംബര്‍ മൂന്നിനാണ് രക്തബാങ്കില്‍ നിന്ന് യുവതിക്ക് രക്തം നല്‍കിയത്. ഇതിനു ശേഷമാണ് ഈ രക്തം എച്ച്‌ഐവി ബാധിച്ചതാണെന്ന് കണ്ടെത്തിയത്. അപ്പോഴേക്കും യുവതിക്ക് എച്ച്.ഐ.വി ബാധയേറ്റിരുന്നു.

തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയായ യുവതിക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചത്. ഗര്‍ഭസ്ഥ ശിശുവിലേക്കും വൈറസ് പകര്‍ന്നിരിക്കാമെന്ന് സംശയിക്കുന്നത്. കുട്ടി ജനിച്ചതിനു ശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാനാകൂ.