ആത്മഹത്യാ വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കരുതെന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ദേശം

ആത്മഹത്യാ വാര്ത്തകള്ക്ക് അമിത പ്രാധാന്യം നല്കരുതെന്ന് മാധ്യമങ്ങള്ക്ക് നിര്ദേശം നല്കി പ്രസ് കൗണ്സില് ഓഫ് ഇന്ത്യ
 | 
ആത്മഹത്യാ വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കരുതെന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: ആത്മഹത്യാ വാര്‍ത്തകള്‍ക്ക് അമിത പ്രാധാന്യം നല്‍കരുതെന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. ആത്മഹത്യാ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രസ് കൗണ്‍സില്‍ പുറത്തു വിട്ടു. അമിത പ്രാധാന്യത്തോടെ ഇത്തരം വാര്‍ത്തകള്‍ പുറത്തു വിടരുതെന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആത്മഹത്യയാണെന്ന വിധത്തിലായിരിക്കരുത് വാര്‍ത്തകളെന്നും നിര്‍ദേശത്തില്‍ പറയുന്നു.

മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട് 2017 പാലിക്കണമെന്നാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. മാനസികാരോഗ്യ ചികിത്സ തേടുന്നയാളുടെ ചിത്രം സമ്മതമില്ലാതെ പ്രസിദ്ധീകരിക്കാന്‍ പാടില്ല. ആത്മഹത്യ സംബന്ധിച്ചുള്ള വിവരങ്ങള്‍ അനുചിതമായി ആവര്‍ത്തിക്കാന്‍ പാടില്ല തുടങ്ങിയവയും നിര്‍ദേശങ്ങളിലുണ്ട്.

ആത്മഹത്യ സംബന്ധിച്ച് ഉദ്വേഗം ജനിപ്പിക്കുന്ന വിധത്തിലോ ലളിതവത്കരിക്കുന്ന വിധത്തിലോ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആത്മഹത്യയാണ് എന്ന് തോന്നിക്കുന്ന വിധത്തിലോ വാര്‍ത്തകള്‍ തയ്യാറാക്കാന്‍ പാടില്ല. ആത്മഹത്യ ചെയ്ത രീതി വാര്‍ത്തകളില്‍ വിശദീകരിക്കരുത്.

സെന്‍സേഷണല്‍ തലക്കെട്ടുകള്‍ ഉപയോഗിക്കരുത്, ആത്മഹത്യ ചെയ്ത സ്ഥലത്തിന്റെ വിശദാംശങ്ങള്‍ നല്‍കരുത്, വീഡിയോകളോ ചിത്രങ്ങളോ സോഷ്യല്‍ മീഡിയ ലിങ്കുകളോ നല്‍കരുതെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.