കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍; നാളെ ജനകീയ സമരങ്ങളുടെ ഒത്തുചേരല്‍

ജലന്ധര് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള് നടത്തുന്ന സമരത്തിന് പിന്തുണയുമായി വൈദികര്. ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്ക്വയറിലെ സമരപ്പന്തലില് പത്തിലധികം വൈദികരാണ് എത്തിയത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരാണ് എത്തിയത്.
 | 

കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍; നാളെ ജനകീയ സമരങ്ങളുടെ ഒത്തുചേരല്‍

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി വൈദികര്‍. ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറിലെ സമരപ്പന്തലില്‍ പത്തിലധികം വൈദികരാണ് എത്തിയത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരാണ് എത്തിയത്.

കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനെതിരെ കെസിബിസി രംഗത്തെത്തിയതിനു പിന്നാലെയാണ് വൈദികര്‍ പിന്തുണയുമായി സമരപ്പന്തലില്‍ എത്തിയിരിക്കുന്നത്. സമരം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

ഞായറാഴ്ച സമരപ്പന്തലില്‍ ജനകീയ സമരങ്ങളുടെ ഒത്തുചേരല്‍ നടക്കും. കേരളത്തിലെ എല്ലാ ജനകീയ സമരങ്ങളുടെയും നേതാക്കളും പ്രതിനിധികളും സമരപ്പന്തലില്‍ നാളെ എത്തിച്ചേരണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു.