മോഡി അനില്‍ അംബാനിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നു! ആരോപണവുമായി രാഹുല്‍ ഗാന്ധി

റാഫേലില് പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷമായ ആരോപണവുമായി കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി. അനില് അംബാനിയുടെ ഇടനിലക്കാരനായി മോഡി മാറിയെന്ന് രാഹുല് ഗാന്ധി പറഞ്ഞു. അനില് അംബാനി ഫ്രാന്സില് വെച്ച് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്ന് വെളിപ്പെടുത്തുന്ന എയര്ബസ് ഉദ്യോഗസ്ഥന്റെ ഇമെയിലും രാഹുല് പുറത്തു വിട്ടു.
 | 
മോഡി അനില്‍ അംബാനിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നു! ആരോപണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റാഫേലില്‍ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷമായ ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അനില്‍ അംബാനിയുടെ ഇടനിലക്കാരനായി മോഡി മാറിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അനില്‍ അംബാനി ഫ്രാന്‍സില്‍ വെച്ച് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്ന് വെളിപ്പെടുത്തുന്ന എയര്‍ബസ് ഉദ്യോഗസ്ഥന്റെ ഇമെയിലും രാഹുല്‍ പുറത്തു വിട്ടു.

റാഫേല്‍ കരാറില്‍ ഒപ്പിടുന്നതിനു മുമ്പു തന്നെ അനില്‍ അംബാനിക്ക് ഇതെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നാണ് ഇമെയില്‍ വ്യക്തമാക്കുന്നതെന്ന് പറഞ്ഞ രാഹുല്‍ കരാര്‍ ഒപ്പിടുന്നതിന്റെ 10 ദിവസം മുമ്പ് എങ്ങനെ അനില്‍ അംബാനി കരാറിന്റെ കാര്യം അറിഞ്ഞുവെന്ന് മോദി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ഇടനിലക്കാരന്‍ എന്നതിനേക്കാള്‍ അംബാനിക്കു വേണ്ടി ചാരനെപ്പോലെയാണ് മോഡി പ്രവര്‍ത്തിച്ചതെന്നും രാഹുല്‍ പറഞ്ഞു.

റാഫേല്‍ കരാര്‍ പ്രഖ്യാപനത്തിന് രണ്ടാഴ്ച്ച മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി രഹസ്യ സ്വഭാവുമുള്ള കൂടിക്കാഴ്ച്ച നടത്തിയതിന്റെ തെളിവുകളാണ് ഇന്ന് പുറത്തു വന്നത്. 2015 മാര്‍ച്ച് അവസാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി കരാര്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നത്. എന്നാല്‍ ഇതിന് മുന്‍പ് തന്നെ അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.

ഫ്രഞ്ച് പ്രതിരോധ വകുപ്പ് മന്ത്രി ജീന്‍ വെസ്ലേ ഡ്രിയാന്റെ പ്രത്യേക ഉപദേഷ്ടാവായ ജീന്‍ ക്ലൗഡ് മല്ലെറ്റ് വ്യാവസായിക ഉപദേഷ്ടാവ് ക്രിസ്റ്റഫ് സലോമന്‍, സാങ്കേതിക ഉപദേഷ്ടാവ് ജിയോഫ്രെ ബൊക്വൊട്ട് എന്നിവരുമായാണ് അംബാനി കൂടിക്കാഴ്ച നടത്തിയത്. രഹസ്യ സ്വഭാവമുള്ള കൂടിക്കാഴ്ച്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത് വ്യാവസായിക ഉപദേഷ്ടാവ് ക്രിസ്റ്റഫ് സലോമനാണ്. നേരത്തെ പ്രതിരോധ മന്ത്രാലയത്തിന് മറികടന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് റാഫേല്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

എയര്‍ബസ് ഹെലികോപ്ടേഴ്സുമായി ചേര്‍ന്ന് പ്രതിരോധ/വ്യാവസായിക ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കാന്‍ തനിക്ക് താല്‍പര്യമുള്ളതായി അംബാനി യോഗത്തില്‍ അറിയിച്ചിരുന്നു. പിന്നീട് മോഡിയുടെ ഫ്രാഞ്ച് സന്ദര്‍ശത്തിനിടയില്‍ ധാരണപത്രം ഒപ്പുവെക്കാനുള്ള സാധ്യതയെക്കുറിച്ചും രഹസ്യ യോഗം ചര്‍ച്ച ചെയ്തു. മോഡിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവരങ്ങളെക്കുറിച്ചും അംബാനിക്ക് ധാരണയുണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

2015 ഏപ്രില്‍ മോഡിയുടെ ഫ്രാന്‍സ് സന്ദര്‍ശന വേളയില്‍ അനില്‍ അംബാനിയും പ്രധാനമന്ത്രിയുടെ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു. ഈ സമയത്താണ് റാഫേല്‍ കരാറിന്റെ ഭാഗമായ റിലയന്‍സ് ഡിഫന്‍സ് സ്ഥാപിതമായത്. റിലയന്‍സിനെ കരാറില്‍ പങ്കാളിയാക്കാന്‍ ഫ്രാന്‍സിനോട് നിര്‍ദേശിച്ചത് കേന്ദ്ര സര്‍ക്കാരാണെന്ന് നേരത്തെ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദോയും വെളിപ്പെടുത്തിയിരുന്നു.