ലോക്‌സഭാ തെരഞ്ഞെടുപ്പ് വരുന്നു; മോഡി ഇനി വിദേശത്തേക്കില്ല

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇനി വിദേശയാത്രകള് നടത്തുന്നില്ലെന്ന് റിപ്പോര്ട്ട്. അടുത്ത വര്ഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് വിദേശയാത്രകള് ഒഴിവാക്കുന്നതെന്നാണ് ഹിന്ദുസ്ഥാന് ടൈംസ് റിപ്പോര്ട്ട് ചെയ്യുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണപരമായ വിഷയങ്ങളില് ശ്രദ്ധ നല്കുന്നതിനായാണ് ഇതെന്നാണ് സര്ക്കാര് വൃത്തങ്ങള് നല്കുന്ന സൂചന.
 | 
ലോക്‌സഭാ തെരഞ്ഞെടുപ്പ് വരുന്നു; മോഡി ഇനി വിദേശത്തേക്കില്ല

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇനി വിദേശയാത്രകള്‍ നടത്തുന്നില്ലെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് വിദേശയാത്രകള്‍ ഒഴിവാക്കുന്നതെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണപരമായ വിഷയങ്ങളില്‍ ശ്രദ്ധ നല്‍കുന്നതിനായാണ് ഇതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഹിന്ദി ഹൃദയഭൂമിയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നേരിട്ട തെരഞ്ഞെടുപ്പു പരാജയവും ഈ തീരുമാനത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പ്രചാരണ പരിപാടികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഈ സമയം വിനിയോഗിക്കും. വരുന്ന മാസങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കേണ്ട പ്രധാനപ്പെട്ട അന്താരാഷ്ട്ര പരിപാടികളും ഇല്ല. കൊട്ടിഘോഷിക്കപ്പെട്ട മോഡി-അമിത്ഷാ നേതൃത്വത്തിനേറ്റ തിരിച്ചടിയായിരുന്നു തെരഞ്ഞെടുപ്പിലെ പരാജയം.

ഇതിനു പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ നിതിന്‍ ഗഡ്കരിയെപ്പോലെയുള്ള നേതാക്കള്‍ നേതൃത്വത്തിനെതിരെ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളും ലോക്‌സഭാ തെരഞ്ഞെടുപ്പ് വിചാരിച്ചതുപോലെ എളുപ്പമാവില്ലെന്ന കണക്കുകൂട്ടലും കൂടുതല്‍ രാഷ്ട്രീയ തയ്യാറെടുപ്പുകള്‍ക്ക് ബിജെപിയെ പ്രേരിപ്പിക്കുന്നുണ്ട്.

പ്രധാനമന്ത്രി പദത്തിലെത്തിയതിനു ശേഷം മോഡി നടത്തിയ വിദേശയാത്രകള്‍ വലിയ തോതില്‍ പ്രതിപക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ നവംബറില്‍ മാത്രം മൂന്ന് വിദേശ പര്യടനങ്ങളാണ് മോഡി നടത്തിയത്. 2018ല്‍ ആകെ 14 വിദേശ പര്യടനങ്ങള്‍ പ്രധാനമന്ത്രി നടത്തിയിട്ടുണ്ട്.