ഗുരുതര രോഗം ബാധിച്ച രണ്ടര വയസുകാരിയെ എയിംസിലെത്തിക്കാന്‍ പ്രൈവറ്റ് ജെറ്റ് നല്‍കി പ്രിയങ്ക
ട്യൂമര് ബാധിച്ച് ഗുരുതരാവസ്ഥയിലായ രണ്ടര വയസുകാരിക്ക് ചികിത്സ ലഭ്യമാക്കാന് പ്രൈവറ്റ് ജെറ്റ് വിട്ടു നല്കി പ്രിയങ്ക ഗാന്ധി
May 11, 2019, 16:49 IST
| 
ന്യൂഡല്‍ഹി: ട്യൂമര്‍ ബാധിച്ച് ഗുരുതരാവസ്ഥയിലായ രണ്ടര വയസുകാരിക്ക് ചികിത്സ ലഭ്യമാക്കാന് പ്രൈവറ്റ് ജെറ്റ് വിട്ടു നല്കി പ്രിയങ്ക ഗാന്ധി വദ്ര. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലുള്ള കമലാ നെഹ്‌റു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിക്ക് അടിയന്തരമായി വിദഗ്ദ്ധ ചികിത്സ നല്‍കിയില്ലെങ്കില്‍ മരണം സംഭവിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രയാഗ് രാജില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയാണ് പ്രിയങ്കയെ ഇക്കാര്യം അറിയിച്ചത്. ഇതേത്തുടര്‍ന്ന് പ്രിയങ്ക ഒരു പ്രൈവറ്റ് ജെറ്റ് ഏര്‍പ്പാടാക്കുകയും കുട്ടിയെയും കുടുംബത്തെയും അടിയന്തരമായി ഡല്‍ഹിയില്‍ ഏത്തിക്കുകയുമായിരുന്നു. എയിംസില്‍ എത്തിച്ച് ചികിത്സയും ഉറപ്പാക്കി. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.