നരേന്ദ്ര മോഡിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും; അന്തിമ തീരുമാനം ഉടന്‍

നരേന്ദ്ര മോഡിയുടെ സ്വന്തം മണ്ഡലമായ വാരാണസിയില് പ്രിയങ്കാ ഗാന്ധി മത്സരത്തിനിറങ്ങാന് സാധ്യതയേറുന്നു. മുതിര്ന്ന നേതാക്കള് ഉള്പ്പെടെ അനുകൂല തീരുമാനം അറിയിച്ചതായിട്ടാണ് സൂചന. പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന കാര്യം പാര്ട്ടി ആലോചിച്ചിട്ടില്ലെന്നും എന്നാല് ഇക്കാര്യത്തില് തീരുമാനം എടുക്കേണ്ടത് പ്രിയങ്ക തന്നെ ആണെന്നും ആണ് രാഹുല് ഗാന്ധിയുടെ പ്രതികരണം. വാരാണസിയില് പ്രിയങ്കാ ഗാന്ധി വലിയ മുന്നേറ്റം കാഴ്ച്ചവെക്കാന് കഴിയുമെന്നാണ് കോണ്ഗ്രസിന്റെ പ്രതീക്ഷ.
 | 
നരേന്ദ്ര മോഡിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും; അന്തിമ തീരുമാനം ഉടന്‍

വാരാണസി: നരേന്ദ്ര മോഡിയുടെ സ്വന്തം മണ്ഡലമായ വാരാണസിയില്‍ പ്രിയങ്കാ ഗാന്ധി മത്സരത്തിനിറങ്ങാന്‍ സാധ്യതയേറുന്നു. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ അനുകൂല തീരുമാനം അറിയിച്ചതായിട്ടാണ് സൂചന. പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന കാര്യം പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് പ്രിയങ്ക തന്നെ ആണെന്നും ആണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. വാരാണസിയില്‍ പ്രിയങ്കാ ഗാന്ധി വലിയ മുന്നേറ്റം കാഴ്ച്ചവെക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

കൂടാതെ മണ്ഡലത്തില്‍ സമാജ് വാദ് പാര്‍ട്ടിയുടെ സഹായമുണ്ടായാല്‍ അട്ടിമറി വിജയം വരെ സാധ്യമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2004ല്‍ കോണ്‍ഗ്രസിന്റെ രാജേഷ് കുമാര്‍ മിശ്ര 50000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് വാരാണസി. ബി.എസ്.പി, എസ്.പി കക്ഷികള്‍ക്ക് മണ്ഡലത്തില്‍ സ്വാധീനമുണ്ട്. ബി.എസ്.പി, എസ്.പി കക്ഷികള്‍ പ്രിയങ്ക ഗാന്ധിക്ക് അനുകൂലമായി നിലപാടെടുത്താല്‍ ബി.ജെ.പിയുടെ നില അതീവ പരുങ്ങലിലാകാനും സാധ്യതയുണ്ട്. പ്രിയങ്ക സ്ഥാനാര്‍ത്ഥി ആയാല്‍ ബി.ജെ.പിക്ക് വാരാണസി അഭിമാന മണ്ഡലമായി മാറുകയും ചെയ്യുമെന്നത് തീര്‍ച്ച.

നിലവിലെ സാഹചര്യം അനുസരിച്ച് ബി.എസ്.പി, എസ്.പി കൂട്ടുക്കെട്ട് ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. വാരാണസിയില്‍ പ്രിയങ്ക കൂടി വരുന്നതോടെ കാര്യങ്ങള്‍ ബി.ജെ.പിക്ക് പ്രതികൂലമാവും. അപ്ന ദള്‍, സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എന്നീ ശക്തികള്‍ വാരാണസിയില്‍ ഒന്നിപ്പിക്കാന്‍ സാധിച്ചാല്‍ മോഡി വിരുദ്ധ വികാരമുണ്ടാവുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ന്യൂനപക്ഷ വോട്ടുകള്‍ കൂടി പാളയത്തിലെത്തിച്ചാല്‍ മോഡിക്കെതിരെ ശക്തമായ സാന്നിധ്യമായി പ്രിയങ്ക ഗാന്ധി മാറും.