പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല! പ്രചാരണത്തില്‍ ശ്രദ്ധയൂന്നുമെന്ന് റിപ്പോര്‍ട്ട്

എഐസിസി ജനറല് സെക്രട്ടറിയായി അടുത്തിടെ ചുമതലയേറ്റ പ്രിയങ്ക ഗാന്ധി വദ്ര വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില് മത്സരിക്കുന്നില്ലെന്ന് സൂചന. 47 കാരിയായ പ്രിയങ്ക ഇത്തവണ തെരഞ്ഞെടുപ്പില് മത്സരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല് ഇത്തവണയും കോണ്ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തില് പ്രിയങ്ക ശ്രദ്ധയൂന്നുമെന്ന് കോണ്ഗ്രസ് വൃത്തങ്ങള് വെളിപ്പെടുത്തിയെന്നാണ് റിപ്പോര്ട്ട്.
 | 
പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല! പ്രചാരണത്തില്‍ ശ്രദ്ധയൂന്നുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറിയായി അടുത്തിടെ ചുമതലയേറ്റ പ്രിയങ്ക ഗാന്ധി വദ്ര വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് സൂചന. 47 കാരിയായ പ്രിയങ്ക ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇത്തവണയും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രിയങ്ക ശ്രദ്ധയൂന്നുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

ജനറല്‍ സെക്രട്ടറി എന്ന പുതിയ ഉത്തരവാദിത്തവും പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട് എന്നതിനാലും അവര്‍ മത്സരിക്കുന്നില്ലെന്ന് വൃത്തങ്ങള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ പ്രചാരണങ്ങളിലും ഉത്തര്‍പ്രദേശിലെ മറ്റു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും പ്രിയങ്ക പങ്കാളിയാകും.

കഴിഞ്ഞ രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും അമേത്തിയില്‍ രാഹുല്‍ ഗാന്ധിക്കു വേണ്ടിയും റായ്ബറേലിയില്‍ സോണിയ ഗാന്ധിക്കു വേണ്ടിയും തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ നേതൃത്വം വഹിച്ചിരുന്നത് പ്രിയങ്ക ഗാന്ധിയായിരുന്നു.