സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മക്കെതിരായ അന്വേഷണം രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി

സിബിഐ ഡയറക്ടര് അലോക് വര്മ്മയ്ക്കെതിരായ അന്വേഷണം രണ്ടാഴ്ചക്കുള്ളില് പൂര്ത്തിയാക്കണമെന്ന് സുപ്രീം കോടതി. അലോക് വര്മ്മ നല്കിയ ഹര്ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന് ഗോഗോയ് അധ്യക്ഷനായ ഈ നിര്ദേശം നല്കിയത്. വര്മ്മയ്ക്ക് പകരം സിബിഐയുടെ താല്ക്കാലിക ചുമതലയിലുള്ള എം.നാഗേശ്വര് റാവുവിന് നയപരമായ തീരുമാനങ്ങള് എടുക്കാന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
 | 

സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മക്കെതിരായ അന്വേഷണം രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയ്‌ക്കെതിരായ അന്വേഷണം രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി. അലോക് വര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഈ നിര്‍ദേശം നല്‍കിയത്. വര്‍മ്മയ്ക്ക് പകരം സിബിഐയുടെ താല്‍ക്കാലിക ചുമതലയിലുള്ള എം.നാഗേശ്വര്‍ റാവുവിന് നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണറാണ് അലോക് വര്‍മ്മക്കെതിരെ അന്വേഷണം നടത്തുന്നത്. വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ.കെ.പട്‌നായിക്കിന്റെ മേല്‍നോട്ടത്തില്‍ വേണം അന്വേഷണമെന്നും കോടതി പറഞ്ഞു. സിബിഐ തലവന്റെ ചുമതലയില്‍ നിന്ന് അവധിയില്‍ പ്രവേശിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെയാണ് അലോക് വര്‍മ സുപ്രീം കോടതിയെ സമീപിച്ചത്.

സിബിഐ ഡയറക്ടര്‍ക്ക് രണ്ടു വര്‍ഷമാണ് കുറഞ്ഞ കാലാവധി. ഇത് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ള കാലയളവാണ്. സിബിഐ ഡെപ്യൂട്ടി ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരെയും ഹര്‍ജിയില്‍ വര്‍മ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അവധിയില്‍ പ്രവേശിക്കാനുള്ള നിര്‍ദേശത്തിനെതിരെ അസ്താനയും സുപ്രീം കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്.