കുമ്മനത്തെ ഇങ്ങോട്ട് ഇറക്കുമതി ചെയ്യേണ്ട; മിസോറാമില്‍ നിയുക്ത ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം

കേരളത്തിലെ ബിജെപി അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ ഗവണറായി നിയമിച്ചതിനെതിരെ മിസോറാമില് പ്രതിഷേധം. മിസോറാമിലെ വിവിധ സംഘടനകള് നിയുക്ത ഗവണര്ക്കെതിരെ ശക്തമായി പ്രതിഷേധവുമായി രംഗത്ത് വന്നു. രാഷ്ട്രീയക്കാരനും റാഡിക്കല് ഹിന്ദുവുമായ ഒരാളെ തങ്ങള്ക്കു ഗവര്ണറായി വേണ്ടൈന്നാണ് പ്രതിഷേധക്കാര് പറയുന്നത്.
 | 

കുമ്മനത്തെ ഇങ്ങോട്ട് ഇറക്കുമതി ചെയ്യേണ്ട; മിസോറാമില്‍ നിയുക്ത ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം

ഐസോള്‍: കേരളത്തിലെ ബിജെപി അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ ഗവണറായി നിയമിച്ചതിനെതിരെ മിസോറാമില്‍ പ്രതിഷേധം. മിസോറാമിലെ വിവിധ സംഘടനകള്‍ നിയുക്ത ഗവണര്‍ക്കെതിരെ ശക്തമായി പ്രതിഷേധവുമായി രംഗത്ത് വന്നു. രാഷ്ട്രീയക്കാരനും റാഡിക്കല്‍ ഹിന്ദുവുമായ ഒരാളെ തങ്ങള്‍ക്കു ഗവര്‍ണറായി വേണ്ടൈന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് രാഷ്ട്രപതി കഴിഞ്ഞ ദിവസം കുമ്മനത്തെ മിസോറാം ഗവര്‍ണറായി നിയമിച്ചത്. എന്നാല്‍ പീപ്പിള്‍സ് റപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാമും (പ്രിസം) ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യനും നിയമനത്തെ ശക്തമായി എതിര്‍ക്കുകയാണ്. കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

ആര്‍.എസ്.എസിന്റെ സജീവപ്രവര്‍ത്തകന്‍, ഹിന്ദു ഐക്യവേദി, വി.എച്ച്.പി സംഘടനകളുമായി അടുത്ത ബന്ധമുള്ള ആള്‍ എന്നീ നിലകളില്‍ കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ പദവിക്ക് അനുയോജ്യനല്ലെന്ന് പ്രിസം ചൂണ്ടികാണിക്കുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള പ്രദേശമായ മിസോറാമില്‍ കുമ്മനം രാജശേഖരനെപ്പോലെ തീവ്ര മനോഭാവം സൂക്ഷിക്കുന്നവരെ നിയമിക്കരുതെന്ന് ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍ പറഞ്ഞു.