സത്യപ്രതിജ്ഞയ്ക്ക് ശേഷം വിധാന്‍സൗധയിലെത്തിയ യെദിയൂരപ്പയ്ക്ക് നേരെ പ്രതിഷേധം

സത്യപ്രതിജ്ഞ ചെയ്ത ശേഷം വിധാന്സൗധയിലെത്തിയ മുഖ്യമന്ത്രി യെദിയൂരപ്പയ്ക്ക് നേരെ പ്രതിഷേധം. വിധാന്സൗധയ്ക്കു മുന്നില് സത്യഗ്രഹമിരുന്ന കോണ്ഗ്രസ്, ജെഡിഎസ് എംഎല്എമാരാണ് പ്രതിഷേധമുയര്ത്തിയത്. ഇതോടെ ശക്തമായ സുരക്ഷാ സന്നാഹങ്ങളോടെയാണ് യെദിയൂരപ്പ സഭയില് പ്രവേശിച്ചത്. ബിജെപിയെ സര്ക്കാര് രൂപീകരിക്കാന് ഗവര്ണര് ക്ഷണിച്ചതിനു പിന്നാലെ കോണ്ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സത്യപ്രതിജ്ഞയ്ക്ക് കോടതി അനുവാദം നല്കിയിരുന്നു. ഇതിന്റെ പിന്ബലത്തില് യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.
 | 

സത്യപ്രതിജ്ഞയ്ക്ക് ശേഷം വിധാന്‍സൗധയിലെത്തിയ യെദിയൂരപ്പയ്ക്ക് നേരെ പ്രതിഷേധം

ബംഗളൂരു: സത്യപ്രതിജ്ഞ ചെയ്ത ശേഷം വിധാന്‍സൗധയിലെത്തിയ മുഖ്യമന്ത്രി യെദിയൂരപ്പയ്ക്ക് നേരെ പ്രതിഷേധം. വിധാന്‍സൗധയ്ക്കു മുന്നില്‍ സത്യഗ്രഹമിരുന്ന കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരാണ് പ്രതിഷേധമുയര്‍ത്തിയത്. ഇതോടെ ശക്തമായ സുരക്ഷാ സന്നാഹങ്ങളോടെയാണ് യെദിയൂരപ്പ സഭയില്‍ പ്രവേശിച്ചത്. ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സത്യപ്രതിജ്ഞയ്ക്ക് കോടതി അനുവാദം നല്‍കിയിരുന്നു. ഇതിന്റെ പിന്‍ബലത്തില്‍ യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെയോളം തുടര്‍ന്ന അനിശ്ചിതത്വങ്ങള്‍ക്കും രാഷ്ട്രീയ നാടകങ്ങള്‍ക്കുമൊടുവിലാണ് ബിജെപി സര്‍ക്കാര്‍ കര്‍ണാടകയില്‍ അധികാരത്തിലേറിയത്. അതേസമയം ബി.ജെ.പി അധികാരത്തിലെത്തണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചിട്ടില്ലെന്നും അഴിമതിയുടേയും കുതിരക്കച്ചവടത്തിന്റെയും ചളിയിലാണ് കര്‍ണാടകയില്‍ ബി.ജെ.പി താമര വിരിയിച്ചതെന്നും കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ പറഞ്ഞു. കുതിരക്കച്ചവടം തടയുന്നതിനായി ഇന്നലെ റിസോര്‍ട്ടിലേക്ക് മാറ്റിയ എംഎല്‍എമാര്‍ ഇന്ന് രാവിലെയാണ് വിധാന്‍സൗധയിലെത്തിയത്.