രാജീവ് വധത്തിന്റെ മാതൃകയില്‍ മോഡിയെ വധിക്കാന്‍ പദ്ധതിയെന്ന് പൂനെ പോലീസ്

രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന് ചിലര് പദ്ധതിയിട്ടതായി വെളിപ്പെടുത്തല്. പൂനെ പോലീസാണ് വ്യാഴാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യം സൂചിപ്പിക്കുന്ന കത്ത് ലഭിച്ചുവെന്ന് പോലീസ് കോടതിയെ അറിയിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പിടികൂടിയ അഞ്ച് പേരില് ഒരാളുടെ വീട്ടില് നിന്നാണ് കത്ത് കണ്ടെടുത്തതെന്ന് പോലീസ് പറയുന്നു.
 | 

രാജീവ് വധത്തിന്റെ മാതൃകയില്‍ മോഡിയെ വധിക്കാന്‍ പദ്ധതിയെന്ന് പൂനെ പോലീസ്

പൂനെ: രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ ചിലര്‍ പദ്ധതിയിട്ടതായി വെളിപ്പെടുത്തല്‍. പൂനെ പോലീസാണ് വ്യാഴാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യം സൂചിപ്പിക്കുന്ന കത്ത് ലഭിച്ചുവെന്ന് പോലീസ് കോടതിയെ അറിയിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പിടികൂടിയ അഞ്ച് പേരില്‍ ഒരാളുടെ വീട്ടില്‍ നിന്നാണ് കത്ത് കണ്ടെടുത്തതെന്ന് പോലീസ് പറയുന്നു.

ഭീമ കോറേഗാവ് സംഭവത്തോടനുബന്ധിച്ച് ദളിത് ആക്ടിവിസ്റ്റ് സുധീര്‍ ധവാലെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്‌ലിംഗ്, മഹേഷ് റാവുത്ത്, ഷോമ സെന്‍, റോണ വില്‍സണ്‍ എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈ, നാഗ്പൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയതത്.

ഇവരില്‍ റോണ വില്‍സണിന്റെ വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് കത്ത് കണ്ടെത്തിയതെന്നാണ് വിശദീകരണം. കത്തില്‍ ഒരു എം 4 റൈഫിളും ബുള്ളറ്റുകളും വാങ്ങാനുള്ള പദ്ധതിയെക്കുറിച്ചും അതിനായി 8 കോടി ആവശ്യമുള്ളതായും സൂചനയുണ്ടത്രേ. രാജീവ് വധത്തിന്റെ മാതൃകയില്‍ മറ്റൊരു പദ്ധതിയെക്കുറിച്ച് കത്തില്‍ സൂചനയുണ്ടെന്നും പോലീസ് പറയുന്നു.