പെണ്‍കുട്ടികള്‍ ധരിക്കേണ്ട അടിവസ്ത്രത്തിനും നിറം നിശ്ചയിച്ച് സ്‌കൂള്‍; വാഷ്‌റൂം ഉപയോഗത്തിനും നിയന്ത്രണം

പെണ്കുട്ടികള് ധരിക്കേണ്ട അടിവസ്ത്രത്തിന്റെ നിറവും നിശ്ചയിച്ച് സ്കൂള് മാനേജ്മെന്റ്. പൂനെ എം.ഐ.ടി സ്കൂളാണ് വിചിത്രമായ നിര്ദേശങ്ങളുമായി രംഗത്തെത്തിയത്. ധരിക്കുന്ന പാവാടയുടെ ഇറക്കമുള്പ്പെടെയുള്ള കാര്യങ്ങളിലാണ് നിയന്ത്രണം. ഇതിനെതിരെ രക്ഷിതാക്കള് രംഗത്തെത്തിയിട്ടുണ്ട്.
 | 

പെണ്‍കുട്ടികള്‍ ധരിക്കേണ്ട അടിവസ്ത്രത്തിനും നിറം നിശ്ചയിച്ച് സ്‌കൂള്‍; വാഷ്‌റൂം ഉപയോഗത്തിനും നിയന്ത്രണം

പൂനെ: പെണ്‍കുട്ടികള്‍ ധരിക്കേണ്ട അടിവസ്ത്രത്തിന്റെ നിറവും നിശ്ചയിച്ച് സ്‌കൂള്‍ മാനേജ്‌മെന്റ്. പൂനെ എം.ഐ.ടി സ്‌കൂളാണ് വിചിത്രമായ നിര്‍ദേശങ്ങളുമായി രംഗത്തെത്തിയത്. ധരിക്കുന്ന പാവാടയുടെ ഇറക്കമുള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് നിയന്ത്രണം. ഇതിനെതിരെ രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

അടിവസ്ത്രം വെള്ള നിറത്തിലുള്ളതോ ചര്‍മത്തിന്റെ നിറമുള്ളതോ ആയിരിക്കണമെന്നാണ് നിര്‍ദേശം. വിദ്യാര്‍ത്ഥികള്‍ക്ക് വാഷ്‌റൂം ഉപയോഗിക്കാനുള്ള സമയക്രമവും നിര്‍ദേശിച്ചിട്ടുണ്ട്. സ്‌കൂള്‍ ഡയറിയിലാണ് ഈ നിര്‍ദേശങ്ങള്‍ നല്‍കിയത്. ഇതോടെ മാതാപിതാക്കള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.

എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് പറയുന്നത്. തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക അജണ്ടകള്‍ ഒന്നുമില്ലെന്നും മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശമെന്നും എംഐടി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.സുചിത്ര കാരാട് നഗാരെ വ്യക്തമാക്കി.