പഞ്ചാബ് പഞ്ചായത്ത് തെരഞ്ഞെടുപ്പില് കോണ്ഗ്രസിന് വന് വിജയം

പഞ്ചാബ്: പഞ്ചാബ് പഞ്ചായത്ത് തെരഞ്ഞെടുപ്പില് കോണ്ഗ്രസിന് വന് വിജയം. 13276 പഞ്ചായത്തുകളില് നടന്ന തെരഞ്ഞെടുപ്പില് ബഹുഭൂരിപക്ഷം സീറ്റുകളിലും കോണ്ഗ്രസ് സ്ഥാനാര്ത്ഥികള് വിജയിച്ചു. ബതിന്ദ 86 ശതമാനം, മൊഹാലിയില് 84 ശതമാനം, മോഗ 78 ശതമാനം, മുക്ത്സര് 77 ശതമാനം എന്നിങ്ങനെയാണ് പോളിംഗ് നടന്നത്. നേരത്തെ കോണ്ഗ്രസ് വന് വിജയം നേടുമെന്ന് എക്സിറ്റ് പോള് ഫലങ്ങള് വ്യക്തമാക്കിയിരുന്നു.
പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ ആം ആദ് മി പാര്‍ട്ടിക്കും ശിരോമണി അകാലിദളിനും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി നടന്നു എന്നാണ് ശിരോമണി അകാലിദള് ആരോപിച്ചു. ജനങ്ങളെ അഭിമുഖീകരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഭയമാണെന്നും തെരഞ്ഞെടുപ്പില്‍ നേടിയിരിക്കുന്ന വിജയം അട്ടിമറിയിലൂടെയാണെന്നും അലികദള്‍ നേതാക്കള്‍ ആരോപിച്ചു. അട്ടിമറിക്കെതിരെ നിയമപോരാട്ടം നടത്തുമെന്നും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് അഭിനന്ദനം അറിയിച്ച് സംസ്ഥാന നേതൃത്വം രംഗത്ത് വന്നു. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് നേതൃത്വം വിജയിച്ചവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് പോളിംഗ് ബൂത്തുകള്‍ പിടിച്ചെടുത്തതായി എ.എ.പി യും ആരോപണം ഉന്നയിച്ചിട്ടുണ്ട്.