‘മീ ടൂ’ വില്‍ ആരോപണ വിധേയനായ ‘ദ ഹിന്ദു’ പത്രം എഡിറ്റര്‍ സി. ഗൗരീദാസന്‍ നായര്‍ അവധിയില്‍

'മീ ടൂ' വില് ആരോപണ വിധേയനായ 'ദ ഹിന്ദു' പത്രം എഡിറ്റര് സി. ഗൗരീദാസന് നായര് ദീര്ഘകാല അവധിയില് പ്രവേശിച്ചു. അദ്ദേഹത്തിന്റെ രാജി മാനേജ്മെന്റ് പരിഗണിക്കാനിരിക്കെയാണ് അവധിയില് പ്രവേശിച്ചിരിക്കുന്നത്. ഗൗരീദാസന് നായര് 13 വര്ഷങ്ങള്ക്ക് മുന്പ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് ഹിന്ദുസ്ഥാന് ടൈംസിലെ സീനിയര് അസിസ്റ്റന്റ് എഡിറ്റര് യാമിനി നായരാണ് രംഗത്ത് വന്നത്. എന്നാല് ഗൗരീദാസന്റെ പേര് എടുത്ത് പറഞ്ഞായിരുന്നില്ല ആരോപണമെങ്കിലും ഗൗരീദാസനാണെന്ന് സൂചനകളുണ്ടായിരുന്നു.
 | 

‘മീ ടൂ’ വില്‍ ആരോപണ വിധേയനായ ‘ദ ഹിന്ദു’ പത്രം എഡിറ്റര്‍ സി. ഗൗരീദാസന്‍ നായര്‍ അവധിയില്‍

തിരുവനന്തപുരം: ‘മീ ടൂ’ വില്‍ ആരോപണ വിധേയനായ ‘ദ ഹിന്ദു’ പത്രം എഡിറ്റര്‍ സി. ഗൗരീദാസന്‍ നായര്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ രാജി മാനേജ്‌മെന്റ് പരിഗണിക്കാനിരിക്കെയാണ് അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. ഗൗരീദാസന്‍ നായര്‍ 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് ഹിന്ദുസ്ഥാന്‍ ടൈംസിലെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ യാമിനി നായരാണ് രംഗത്ത് വന്നത്. എന്നാല്‍ ഗൗരീദാസന്റെ പേര് എടുത്ത് പറഞ്ഞായിരുന്നില്ല ആരോപണമെങ്കിലും ഗൗരീദാസനാണെന്ന് സൂചനകളുണ്ടായിരുന്നു.

രാജ്യം അറിയപ്പെടുന്ന ഒരു മാധ്യമപ്രവര്‍ത്തകനെതിരെ ഉയര്‍ന്ന ആരോപണത്തെ തുടര്‍ന്ന് നവ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. യാമിനി നായരുടെ ‘മീ ടൂ’ പോസ്റ്റിനെ അതീവ ഗൗരവത്തിലാണ് കാണുന്നതെന്ന് ഹിന്ദു ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എന്‍. റാം വ്യക്തമാക്കിയിട്ടുണ്ട്. ആരോപണത്തില്‍ കടുത്ത നടപടികളുണ്ടാകുമെന്ന് സൂചന നല്‍കുന്നതാണ് പോസ്റ്റ്.

ദ ഹിന്ദുവിന്റെ കേരളത്തിലെ റസിഡന്റ് എഡിറ്ററാണ് ഗൗരിദാസന്‍ നായര്‍. മാധ്യമ രംഗത്ത് വര്‍ഷങ്ങളുട പ്രവര്‍ത്തന പരിചയമുള്ള അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണം അതീവ ഗൗരവത്തോടെ കാണണമെന്ന് നവ മാധ്യമങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ രണ്ട് പേരോടും വിശദീകരണം ആവശ്യപ്പെട്ടതായി എന്‍ റാം പറഞ്ഞിട്ടുണ്ട്.