റഫേല്‍ വിവാദം മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഒലാന്ദോയും രാഹുല്‍ ഗാന്ധിയും ആസൂത്രണം ചെയ്തതെന്ന് ജെയ്റ്റ്‌ലി

റഫേല് ഇടപാട് സംബന്ധിച്ചുള്ള വിവാദം രാഹുല് ഗാന്ധിയും മുന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്സ്വാ ഒലാന്ദോയും ചേര്ന്ന് ആസൂത്രണം ചെയ്തതാണെന്ന് ധനമന്ത്രി അരുണ് ജെയ്റ്റ്ലി. റഫേല് കരാര് റദ്ദാക്കില്ലെന്നും ജെയ്റ്റ്ലി പറഞ്ഞു. റഫാല് ഇടപാടില് ഫ്രഞ്ച് കമ്പനിയായ ഡസോള്ട്ട് ഏവിയേഷനൊപ്പം ഇന്ത്യന് സര്ക്കാര് പങ്കാളിയായി നിര്ദേശിച്ചത് മുകേഷ് അംബാനിയുടെ റിലയന്സ് ഡിഫന്സിനെയാണെന്ന് ഒലാന്ദോ പറഞ്ഞിരുന്നു.
 | 

റഫേല്‍ വിവാദം മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഒലാന്ദോയും രാഹുല്‍ ഗാന്ധിയും ആസൂത്രണം ചെയ്തതെന്ന് ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: റഫേല്‍ ഇടപാട് സംബന്ധിച്ചുള്ള വിവാദം രാഹുല്‍ ഗാന്ധിയും മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദോയും ചേര്‍ന്ന് ആസൂത്രണം ചെയ്തതാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. റഫേല്‍ കരാര്‍ റദ്ദാക്കില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷനൊപ്പം ഇന്ത്യന്‍ സര്‍ക്കാര്‍ പങ്കാളിയായി നിര്‍ദേശിച്ചത് മുകേഷ് അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെയാണെന്ന് ഒലാന്ദോ പറഞ്ഞിരുന്നു.

കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഫ്രാന്‍സില്‍ നിന്ന് ഒരു ബോംബ് പൊട്ടുമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നുവെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. മോഡി സര്‍ക്കാരിനെതിരെ ആസൂത്രണം ചെയ്ത വിവാദമാണ് ഇതെന്നതിന് വ്യക്തമായ തെളിവാണ് ഈ ട്വീറ്റ്. കരാറല്‍ രണ്ടു രാജ്യങ്ങളിലെ പ്രതിപക്ഷ നേതാക്കന്‍മാര്‍ ഒരേ ശബ്ദത്തില്‍ സംസാരിക്കുന്നത് യാദൃച്ഛികമല്ലെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.

ഇരു രാജ്യങ്ങളിലെയും പ്രതിപക്ഷ നേതാക്കന്‍മാര്‍ കൂട്ടുകച്ചവടക്കാരാണ്. ഇവര്‍ തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ തന്റെ കയ്യില്‍ തെളിവുകളില്ല. പക്ഷേ ഇരുവരുടെയും പ്രസ്താവനകളും ട്വീറ്റുകളും ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ജെയ്റ്റ്‌ലി പറയുന്നു. ഒലാന്ദോയുടെ പ്രസ്താവനയില്‍ ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ആഞ്ഞടിച്ചിരുന്നു.