റഫേല്‍; മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയുടെ സിനിമാ നിര്‍മ്മാണ കമ്പനിക്ക് റിലയന്‍സ് സാമ്പത്തിക സഹായം നല്‍കിയതായി ആരോപണം

മുന് ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയുടെ സിനിമാ നിര്മ്മാണ കമ്പനിക്ക് റിലയന്സ് സാമ്പത്തിക സഹായം നല്കിയതായി ആരോപണം. റാഫേല് കരാര് കമ്പനിക്ക് ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കം റിലയന്സ് നടത്തിയതെന്നാണ് സൂചന. ദി ന്യൂ ഇന്ത്യന് എക്സ്പ്രസ് ദിനപത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില് മുന് ഫ്രഞ്ച് പ്രസിഡന്റിനും ബന്ധമുണ്ടെന്ന് ആരോപിക്കുന്ന തരത്തിലാണ് റിപ്പോര്ട്ടുകള് പുറത്തു വന്നിരിക്കുന്നത്. ബി.ജെ.പിയോ സര്ക്കാര് പ്രതിനിധികളോ വിഷയത്തില് ഇതുവരെ പ്രതികരിക്കാന് തയ്യാറായിട്ടില്ല.
 | 

റഫേല്‍; മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയുടെ സിനിമാ നിര്‍മ്മാണ കമ്പനിക്ക് റിലയന്‍സ് സാമ്പത്തിക സഹായം നല്‍കിയതായി ആരോപണം

ന്യൂഡല്‍ഹി: മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയുടെ സിനിമാ നിര്‍മ്മാണ കമ്പനിക്ക് റിലയന്‍സ് സാമ്പത്തിക സഹായം നല്‍കിയതായി ആരോപണം. റാഫേല്‍ കരാര്‍ കമ്പനിക്ക് ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കം റിലയന്‍സ് നടത്തിയതെന്നാണ് സൂചന. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ മുന്‍ ഫ്രഞ്ച് പ്രസിഡന്റിനും ബന്ധമുണ്ടെന്ന് ആരോപിക്കുന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. ബി.ജെ.പിയോ സര്‍ക്കാര്‍ പ്രതിനിധികളോ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

റഫേല്‍ ധാരണാപത്രം ഒപ്പിടുന്നതിനു രണ്ട് ദിവസം മുന്‍പായിരുന്നു റിലയന്‍സ് എന്റര്‍ടൈയ്‌മെന്റും ഒലാന്ദോയുടെ കാമുകി ജൂലി ഗായെയുടെ റൂഷ് ഇന്റര്‍നാഷണലും സിനിമാ നിര്‍മാണത്തിന് ധാരണയായത്. ടു ദി ടോപ്പ് എന്ന ചിത്രം സെര്‍ജി ഹസ്സാനവിസ് ആണ് സംവിധാനം ചെയ്തത്. 2017 ഡിസംബര്‍ 20ന് ചിത്രം റിലീസ് ചെയ്തു. യുഎഇ അടക്കം എട്ട് രാജ്യങ്ങളില്‍ റിലീസ് ചെയ്ത ചിത്രം പക്ഷേ ഇന്ത്യയില്‍ റിലീസ് ചെയ്തില്ല.

സിനിമയുടെ നിര്‍മ്മാണ കരാര്‍ ധാരണയാകുന്ന സമയത്ത് തന്നെയാണ് റഫേല്‍ ഇടപാടുകളും നടക്കുന്നത്. ഡസോട്ട് ഏവിയേഷനുമായി ചേര്‍ന്ന് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് 59,000 കോടി രൂപയുടെ കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. റഫേല്‍ ഇടപാട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണെന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു.