ഗോഡ്‌സെ രാജ്യസ്‌നേഹിയെന്ന് ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിങ് താക്കൂര്‍; വീഡിയോ

മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയെന്ന് ബിജെപി സ്ഥാനാര്ത്ഥിയും മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയുമായ പ്രഗ്യാ സിങ് താക്കൂര്.
 | 
ഗോഡ്‌സെ രാജ്യസ്‌നേഹിയെന്ന് ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിങ് താക്കൂര്‍; വീഡിയോ

ഭോപ്പാല്‍: മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയെന്ന് ബിജെപി സ്ഥാനാര്‍ത്ഥിയും മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയുമായ പ്രഗ്യാ സിങ് താക്കൂര്‍. ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നു, രാജ്യസ്‌നേഹിയാണ്, രാജ്യസ്‌നേഹിയായി തുടരും. ഗോഡ്‌സെയെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കണമെന്നും അവര്‍ പറഞ്ഞു. ഹിന്ദുവായ ഗോഡ്‌സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന് കമല്‍ ഹാസന്‍ പറഞ്ഞതു സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് ബിജെപി സ്ഥാനാര്‍ത്ഥി ഇങ്ങനെ പറഞ്ഞത്.

സ്‌ഫോടനക്കേസില്‍ ജയിലിലായിരുന്ന പ്രഗ്യാ സിങ് ജാമ്യത്തില്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണ് ബിജെപി ടിക്കറ്റില്‍ ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാനെത്തിയത്. സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തിനു ശേഷം മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കരെയെ അധിക്ഷേപിച്ചും ഇവര്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയരുകയും പ്രഗ്യാ സിങ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

വീഡിയോ കാണാം