പ്രസംഗത്തിനൊടുവില്‍ മോഡിയെ ആലിംഗനം ചെയ്ത് രാഹുല്‍; വീഡിയോ

അവിശ്വാസ പ്രമേയ പ്രസംഗത്തിനിടെ പ്രധാനമന്ത്രി മോഡിയെ ആലിംഗനം ചെയ്ത് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി. ഞാന് ബിജെപിയോടും ആര്എസ്എസിനോടും പ്രധാന മന്ത്രിയോടും കടപ്പെട്ടിരിക്കുന്നു. അവരാണ് എനിക്ക് ഇന്ത്യയുടെ വില, കോണ്ഗ്രസ്സിന്റെ മൂല്യം, അര്ത്ഥം തുടങ്ങിയവ മനസ്സിലാക്കി തന്നതെന്ന് രാഹുല് പറഞ്ഞു. പ്രധാനമന്ത്രിക്കെതിരെ ഗുരുതര രാഷ്ട്രീയ വിമര്ശനങ്ങളാണ് രാഹുല് ഗാന്ധി ഉന്നയിച്ചിരിക്കുന്നത്. രാഹുലിന്റെ പ്രസംഗം തടസപ്പെടുത്താന് നിരവധി തവണ എന്.ഡി.എ അംഗങ്ങള് ശ്രമിച്ചു.
 | 

പ്രസംഗത്തിനൊടുവില്‍ മോഡിയെ ആലിംഗനം ചെയ്ത് രാഹുല്‍; വീഡിയോ

ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയ പ്രസംഗത്തിനിടെ പ്രധാനമന്ത്രി മോഡിയെ ആലിംഗനം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഞാന്‍ ബിജെപിയോടും ആര്‍എസ്എസിനോടും പ്രധാന മന്ത്രിയോടും കടപ്പെട്ടിരിക്കുന്നു. അവരാണ് എനിക്ക് ഇന്ത്യയുടെ വില, കോണ്‍ഗ്രസ്സിന്റെ മൂല്യം, അര്‍ത്ഥം തുടങ്ങിയവ മനസ്സിലാക്കി തന്നതെന്ന് രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിക്കെതിരെ ഗുരുതര രാഷ്ട്രീയ വിമര്‍ശനങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചിരിക്കുന്നത്. രാഹുലിന്റെ പ്രസംഗം തടസപ്പെടുത്താന്‍ നിരവധി തവണ എന്‍.ഡി.എ അംഗങ്ങള്‍ ശ്രമിച്ചു.

ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരെ രാജ്യത്ത് അക്രമം വര്‍ധിക്കുകയാണ്. ഇക്കാര്യത്തില്‍ പ്രധാമന്ത്രിയുടെ അഭിപ്രായമെന്താമെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. സ്ത്രീ സുരക്ഷയുടെ കാര്യവും രഹുല്‍ ചൂണ്ടിക്കാണിച്ചു. റാഫേല്‍ വിമാന കരാര്‍ കോടികളുടെ അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു. മോഡിയും പ്രതിരോധമന്ത്രിയും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയിലെ യുവാക്കള്‍ മോഡിയെ വിശ്വസിക്കുന്നതായി അദ്ദേഹം ഒരോ പ്രസംഗത്തിലും ആവര്‍ത്തിച്ചിരുന്നു. രണ്ട് കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാഗ്ദാനം. എന്നാല്‍ വെറും നാല് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമെ എന്‍.ഡി.എ സര്‍ക്കാരിന് സാധിച്ചുള്ളു. അയല്‍രാജ്യമായ ചൈനയുടെ കാര്യം വ്യത്യസ്തമാണ്. 24 മണിക്കൂറിനുള്ളില്‍ 50,000 ജോലികളാണ് അവര്‍ നല്‍കിയത്. ഇന്ത്യയുടെ കാര്യമെടുത്താല്‍ ഇത് വെറും 400 മാത്രമാണ്. തൊഴിലില്ലായ്മ ഏഴുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോഴെന്നും രാഹുല്‍ പറഞ്ഞു.

ജിഎസ്ടി രാജ്യത്തെ ചെറുകിട വ്യാപാരികളെ തകര്‍ക്കുകയാണ് ചെയ്തിരിക്കുന്നത്. രാജ്യത്തെ ചെറുകിട വ്യവസായികളോട് സംവദിക്കാന്‍ പോലും തയ്യാറാവാത്ത പ്രധാനമന്ത്രിയാണ് അദ്ദേഹം. വിദേശത്തുപോയി ധനികരായ വ്യവസായികളോടു സംസാരിക്കാന്‍ മാത്രമേ മോഡി താല്‍പ്പര്യം കാണിക്കുന്നുള്ളെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. അവിശ്വാസ പ്രമേയ ചര്‍ച്ച പുരോഗമിക്കുകയാണ്.

My address to the Parliament as part of the #NoConfidenceMotion

My address to the Parliament as part of the #NoConfidenceMotion

Posted by Rahul Gandhi on Friday, July 20, 2018