കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ഒരു മാസത്തെ ശമ്പളം കേരളത്തിന് നല്‍കണമെന്ന് രാഹുല്‍ ഗാന്ധി

കേരളത്തിന് സഹായം നല്കാന് കോണ്ഗ്രസ് സര്ക്കാരുകള്ക്ക് രാഹുല് ഗാന്ധിയുടെ നിര്ദേശം. കോണ്ഗ്രസ് എംഎല്എമാരും എംപിമാരും ഒരു മാസത്തെ ശമ്പളം കേരളത്തിന് നല്കണമെന്ന് കോണ്ഗ്രസ് അധ്യക്ഷന് കൂടിയായ രാഹുല് ആവശ്യപ്പെട്ടുവെന്ന് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. കേരളം നേരിടുന്ന പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് നേരത്തേ രാഹുല് ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.
 | 

കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ഒരു മാസത്തെ ശമ്പളം കേരളത്തിന് നല്‍കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേരളത്തിന് സഹായം നല്‍കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും ഒരു മാസത്തെ ശമ്പളം കേരളത്തിന് നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ രാഹുല്‍ ആവശ്യപ്പെട്ടുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളം നേരിടുന്ന പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് നേരത്തേ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

ആംആദ്മി പാര്‍ട്ടിയും തങ്ങളുടെ ജനപ്രതിനിധികള്‍ ഒരു മാസത്തെ ശമ്പളം കേരളത്തിന് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചത്. രാജ്യത്തെ ബിജെപിയിതര സര്‍ക്കാരുകളാണ് കേരളത്തിന് ആദ്യഘട്ടത്തില്‍ സഹായം നല്‍കാന്‍ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത്. കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിയോട് അടിയന്തര സഹായമായി 2000 കോടി രൂപ സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും 500 കോടിയാണ് അനുവദിച്ചത്.

പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി മടങ്ങിയ ശേഷം ബിജെപി സര്‍ക്കാരുകള്‍ സാമ്പത്തിക സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്. ബിജെപി സര്‍ക്കാരുകള്‍ സഹായം നല്‍കാത്തതിനെതിരെ സോഷ്യല്‍ മീഡിയ പ്രതിഷേധിച്ചിരുന്നു.