കേരളത്തിന് അടിയന്തര സഹായം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി; പ്രധാനമന്ത്രിക്ക് കത്തു നല്‍കി

കാലവര്ഷത്തില് കടുത്ത ദുരിതം നേരിടുന്ന കേരളത്തിന് അടിയന്തര സഹായം നല്കണമെന്ന് രാഹുല് ഗാന്ധി. ഇക്കാര്യം ആവശ്യപ്പെട്ട് രാഹുല് പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനവും കേന്ദ്രവും യോജിച്ച് പ്രവര്ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കത്തില് രാഹുല് ഗാന്ധി പറഞ്ഞു.
 | 

കേരളത്തിന് അടിയന്തര സഹായം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി; പ്രധാനമന്ത്രിക്ക് കത്തു നല്‍കി

ന്യൂഡല്‍ഹി: കാലവര്‍ഷത്തില്‍ കടുത്ത ദുരിതം നേരിടുന്ന കേരളത്തിന് അടിയന്തര സഹായം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി. ഇക്കാര്യം ആവശ്യപ്പെട്ട് രാഹുല്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനവും കേന്ദ്രവും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

സംസ്ഥാനത്തെ പളയക്കെടുതിയുടെ രൂക്ഷത വിവരിച്ചാണ് രാഹുലിന്റെ കത്ത്. ഓഖി ദുരന്തത്തില്‍ നിന്ന് കരകയുന്നതിനു മുമ്പെത്തിയ പ്രളയം ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കും. കേരളത്തിന് പ്രത്യേക പരിഗണന നല്‍കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിക്കാന്‍ അടിയന്തരമായി ധനസഹായം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഈ വിഷയം കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്ന് അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു.