ആരാണ് മസൂദ് അസ്ഹറിനെ മോചിപ്പിച്ചത്? ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

പുല്വാമ ഭീകരാക്രമണത്തില് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ബിജെപി സര്ക്കാരിനെയും കടന്നാക്രമിച്ച് രാഹുല് ഗാന്ധി. പുല്വാമയില് സിആര്പിഎഫ് ജവാന്മാരെ ആരാണ് കൊന്നതെന്നു ചോദിച്ച രാഹുല് ഇന്ത്യന് ജയിലിലായിരുന്ന ജയ്ഷെ സ്ഥാപകന് മസൂദ് അസ്ഹറിനെ വിട്ടയച്ചത് ബിജെപി സര്ക്കാര് തന്നെയല്ലേ എന്നും ചോദിച്ചു.
 | 
ആരാണ് മസൂദ് അസ്ഹറിനെ മോചിപ്പിച്ചത്? ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ബിജെപി സര്‍ക്കാരിനെയും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാരെ ആരാണ് കൊന്നതെന്നു ചോദിച്ച രാഹുല്‍ ഇന്ത്യന്‍ ജയിലിലായിരുന്ന ജയ്‌ഷെ സ്ഥാപകന്‍ മസൂദ് അസ്ഹറിനെ വിട്ടയച്ചത് ബിജെപി സര്‍ക്കാര്‍ തന്നെയല്ലേ എന്നും ചോദിച്ചു.

മോഡിയോട് ഒരു കാര്യം മാത്രമാണ് എനിക്ക ചോദിക്കാനുള്ളത്. ആരാണ് സിആര്‍പിഎഫ് ജവാന്‍മാരെ കൊന്നത്. ജയ്‌ഷെ മുഹമ്മദിന്റെ തലവന്റെ പേരെന്താണ്? അയാളുടെ പേര് മസൂസ് അസര്‍ എന്നാണ്. 1999ല്‍ ഇന്ത്യന്‍ വിമാനം റാഞ്ചി കാണ്ഡഹാറിലേക്ക് കൊണ്ടുപോയ ഭീകരര്‍ ആവശ്യപ്പെട്ട പ്രകാരം വാജ്‌പേയി സര്‍ക്കാരാണ് മസൂദ് അസറിനെയും മറ്റു രണ്ടു ഭീകരരെയും മോചിപ്പിച്ചതെന്നും രാഹുല്‍ വ്യക്തമാക്കി.

കര്‍ണാടകയിലെ ഹാവേരിയില്‍ നടന്ന റാലിയിലാണ് ബിജെപിക്കെതിരെ രാഹുല്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. തീവ്രവാദത്തിന് മുന്നില്‍ തലകുനിക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ലെന്നും രാഹുല്‍ പറഞ്ഞു.