റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് 15 മിനിറ്റ് സംവാദത്തിനുണ്ടോ? മോഡിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

റാഫേല് കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വെല്ലുവിളിച്ച് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി. കരാറുമായി ബന്ധപ്പെട്ട് 15 മിനിറ്റ് സംവാദത്തിനായി മോഡിയെ വെല്ലുവിളിക്കുന്നതായി രാഹുല് ഗാന്ധി പറഞ്ഞു. മോഡി തന്റെ ചോദ്യങ്ങള്ക്ക് മറുപടി പറയാന് കഴിവില്ലാത്തവനാണെന്നും കോണ്ഗ്രസ് അധ്യക്ഷന് പരിഹസിച്ചു. റാഫേല് വിവാദത്തിന്റെ പശ്ചാത്തലത്തില് കോണ്ഗ്രസ് പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് രാഹുലിന്റെ വെല്ലുവിളി.
 | 
റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് 15 മിനിറ്റ് സംവാദത്തിനുണ്ടോ? മോഡിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

സര്‍ഗുജ: റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കരാറുമായി ബന്ധപ്പെട്ട് 15 മിനിറ്റ് സംവാദത്തിനായി മോഡിയെ വെല്ലുവിളിക്കുന്നതായി രാഹുല്‍ ഗാന്ധി പറഞ്ഞു. മോഡി തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിവില്ലാത്തവനാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പരിഹസിച്ചു. റാഫേല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് രാഹുലിന്റെ വെല്ലുവിളി.

‘ഞാന്‍ മോദിജിയെ വെല്ലുവിളിക്കുന്നു, ഏതെങ്കിലും വേദിയില്‍ ഏതെങ്കിലും സമയം റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഒരു 15 മിനുട്ട് സംവാദം നടത്താന്‍ കഴിയുമോ! അനില്‍ അംബാനിയെ കുറിച്ചും എച്ച്എഎല്ലിനെ കുറിച്ചും ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവനകളെ കുറിച്ചും വിമാനത്തിന്റെ വില സംബന്ധിച്ചും ഞാന്‍ സംസാരിക്കാം’, രാഹുല്‍ പറഞ്ഞു.

രാഹുലിന്റെ വെല്ലുവിളിയോട് പ്രതികരിക്കാന്‍ ബി.ജെ.പിയോ പ്രധാനമന്ത്രിയോ തയ്യാറായിട്ടില്ല. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള വിവാദം ബി.ജെ.പിക്ക് വന്‍ തിരിച്ചടിയുണ്ടാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യന്‍ സമ്പദ്ഘടനയെ നശിപ്പിക്കുന്ന സാമ്പത്തിക നീക്കങ്ങളാണ് മോഡി സര്‍ക്കാരിന്റേതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ മോഡി ഇതുവരെ തയ്യാറായിട്ടില്ല.

റഫേല്‍ ഇടപാടില്‍ വന്‍ അഴിമതി നടന്നതായി നേരത്തെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. വിഷയത്തില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. സുപ്രീം കോടതി ആവശ്യപ്പെട്ടതനുസരിച്ച് ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്രം കോടതിക്ക് കൈമാറിയിരുന്നു. വിമാനങ്ങളുടെ വിലയുള്ളപ്പെടെയുള്ള വിവരങ്ങളാണ് ഹാജരാക്കിയിരിക്കുന്നത്.