ഗാന്ധിവധത്തില്‍ ആര്‍എസ്എസിനെതിരായ പ്രസ്താവന; രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് കോടതി

ആര്എസ്എസിനെതിരായി നടത്തിയ പ്രസ്താവനയില് രാഹുല് ഗാന്ധിക്കെതിരെ കോടതി കുറ്റം ചുമത്തി. ആര്എസ്എസിനെ അപകീര്ത്തിപ്പെടുത്തിയെന്ന കേസിലാണ് രാഹുല് കുറ്റക്കാരനാണെന്ന് ഭീവണ്ടി കോടതി വിധിച്ചത്. ഐപിസി 499, 500 എന്നീ വകുപ്പുകള് പ്രകാരമുള്ള കുറ്റങ്ങളാണ് രാഹുലിന് മേല് ചുമത്തിയത്.
 | 

ഗാന്ധിവധത്തില്‍ ആര്‍എസ്എസിനെതിരായ പ്രസ്താവന; രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് കോടതി

മുംബൈ: ആര്‍എസ്എസിനെതിരായി നടത്തിയ പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കോടതി കുറ്റം ചുമത്തി. ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണ് രാഹുല്‍ കുറ്റക്കാരനാണെന്ന് ഭീവണ്ടി കോടതി വിധിച്ചത്. ഐപിസി 499, 500 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് രാഹുലിന് മേല്‍ ചുമത്തിയത്.

ഭീവണ്ടിയിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ രാജേഷ് കുണ്ടേ നല്‍കിയ പരാതിയിലാണ് നടപടി. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസുകാരാണ് എന്ന് പ്രസംഗിച്ചതിനെതിരെയായിരുന്നു പരാതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളിയിരുന്നു.

ഇതിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ പിന്നീട് പിന്‍വലിച്ച് രാഹുല്‍ വിചാരണ നേരിടുകയായിരുന്നു. 2014 മാര്‍ച്ച് ആറിനാണ് ഭീവണ്ടിയില്‍ രാഹുല്‍ ഗാന്ധി ഈ പ്രസംഗം നടത്തിയത്. ആര്‍.എസ്.എസുകാരാണ് ഗാന്ധിജിയെ കൊന്നത്. എന്നിട്ട് ഇന്ന് അവരുടെ ആള്‍ക്കാര്‍ ഗാന്ധിജിയെപ്പറ്റി പറഞ്ഞുനടക്കുകയാണ്’ എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.