പുല്‍വാമ ആക്രമണം; സര്‍ക്കാരിനൊപ്പമെന്ന് രാഹുല്‍ ഗാന്ധി; രാജ്യം വിഭജിക്കപ്പെടരുത്

പുല്വാമ ഭീകരാക്രമണത്തില് സര്ക്കാരിനൊപ്പമെന്ന് രാഹുല് ഗാന്ധി. സര്ക്കാരിനും സുരക്ഷാസേനയ്ക്കും ഈ ഘട്ടത്തില് പൂര്ണ്ണ പിന്തുണ നല്കുന്നു. രാജ്യം വിലപിക്കുന്ന സമയമാണ് ഇത്. രാജ്യം വിഭജിക്കപ്പെടരുതെന്നും രാഹുല് പറഞ്ഞു. മുന് പ്രധാനമന്ത്രി മന്മോഹന് സിംഗിനൊപ്പം നടത്തിയ വാര്ത്താസമ്മേളനത്തിലാണ് രാഹുല് ഇക്കാര്യം അറിയിച്ചത്.
 | 
പുല്‍വാമ ആക്രമണം; സര്‍ക്കാരിനൊപ്പമെന്ന് രാഹുല്‍ ഗാന്ധി; രാജ്യം വിഭജിക്കപ്പെടരുത്

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ സര്‍ക്കാരിനൊപ്പമെന്ന് രാഹുല്‍ ഗാന്ധി. സര്‍ക്കാരിനും സുരക്ഷാസേനയ്ക്കും ഈ ഘട്ടത്തില്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. രാജ്യം വിലപിക്കുന്ന സമയമാണ് ഇത്. രാജ്യം വിഭജിക്കപ്പെടരുതെന്നും രാഹുല്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്.

രാഷ്ട്രീയ വിവാദങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ല. ഇപ്പോള്‍ അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയമല്ലെന്നും മറ്റു വിഷയങ്ങള്‍ സംസാരിക്കാനില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40ലേറെ സിആര്‍പിഎഫ് ഭടന്‍മാരാണ് കൊല്ലപ്പെട്ടത്. ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ സഞ്ചരിക്കുകയായിരുന്ന സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് ജെയ്‌ഷെ മുഹമ്മദ് ചാവേര്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പ്പിയോ ഇടിച്ചു കയറ്റുകയായിരുന്നു.