രണ്ടുകോടി തൊഴിലവസരങ്ങളെന്ന വാഗ്ദാനം ദേശീയ ദുരന്തമെന്ന് രാഹുല്‍ ഗാന്ധി; മോഡിയെ ഹിറ്റ്‌ലറെന്ന് വിളിച്ച് ട്വീറ്റ്

വര്ഷം രണ്ട് കോടി തൊഴിലവസരങ്ങള് സൃഷ്ടിക്കുമെന്ന നരേന്ദ്ര മോഡിയുടെ വാഗ്ദാനം ദേശീയ ദുരന്തമായെന്ന് രാഹുല് ഗാന്ധി. രാജ്യത്ത് 45 വര്ഷത്തിനിടെ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമാണെന്ന ദേശീയ സാമ്പിള് സര്വേയുടെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ട്വീറ്റ്. ഹിറ്റലറിന്റെ വിളിപ്പേരായിരുന്ന ഫ്യൂറര് എന്ന് പറഞ്ഞാണ് മോഡിയെ രാഹുല് വിശേഷിപ്പിച്ചത്.
 | 
രണ്ടുകോടി തൊഴിലവസരങ്ങളെന്ന വാഗ്ദാനം ദേശീയ ദുരന്തമെന്ന് രാഹുല്‍ ഗാന്ധി; മോഡിയെ ഹിറ്റ്‌ലറെന്ന് വിളിച്ച് ട്വീറ്റ്

ന്യൂഡല്‍ഹി: വര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന നരേന്ദ്ര മോഡിയുടെ വാഗ്ദാനം ദേശീയ ദുരന്തമായെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്ത് 45 വര്‍ഷത്തിനിടെ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമാണെന്ന ദേശീയ സാമ്പിള്‍ സര്‍വേയുടെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ട്വീറ്റ്. ഹിറ്റലറിന്റെ വിളിപ്പേരായിരുന്ന ഫ്യൂറര്‍ എന്ന പേരിലാണ് മോഡിയെ രാഹുല്‍ വിശേഷിപ്പിച്ചത്.

വര്‍ഷത്തില്‍ 2 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു ഫ്യൂറര്‍ വാഗ്ദാനം ചെയ്തത്. അഞ്ചു വര്‍ഷത്തിനു ശേഷം അദ്ദേഹത്തിന്റെ തൊഴിലവസര സൃഷ്ടിയെക്കുറിച്ചുള്ള ചോര്‍ന്നു കിട്ടിയ റിപ്പോര്‍ട്ട് കാര്‍ഡ് അതൊരു ദേശീയ ദുരന്തമാണെന്ന് വ്യക്തമാക്കുന്നു. 45 വര്‍ഷത്തിനിടയില്‍ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായിരിക്കുകയാണ്. 2017-18 വര്‍ഷത്തില്‍ മാത്രം 6.5 കോടി യുവാക്കള്‍ തൊഴില്‍രഹിതരായിരിക്കുന്നു എന്നാണ് ട്വീറ്റ്. നോമോ ജോബ്‌സ് എന്ന തലക്കെട്ടിലാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

രാഹുലിന്റെ കാഴ്ച നഷ്ടപ്പെട്ടിരിക്കുകയാണെന്ന പ്രതികരണവുമായി ഇതോടെ ബിജെപി രംഗത്തെത്തി. മുസോളിനിയുടെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് രാഹുലിന് പകര്‍ന്നുകിട്ടിയിരിക്കുന്നതെന്നും സോണിയയുടെ ഇറ്റാലിയന്‍ പശ്ചാത്തലത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ബിജെപി ട്വീറ്റ് പറയുന്നു. ഇപിഎഫ്ഒ വിവരങ്ങള്‍ സൂചിപ്പിക്കുന്നത് തൊഴിലുകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ്. ഒരിക്കലെങ്കിലും മര്യാദയ്ക്ക് ജോലി ചെയ്തിട്ടില്ലാത്തവര്‍ക്കോ തൊഴിലില്ലാത്തവര്‍ക്കോ മാത്രമേ ഇത്തരം വ്യാജവാര്‍ത്തകള്‍ ചമക്കാനാകൂ എന്ന പരിഹാസവും ബിജെപി ഉന്നയിച്ചു.