‘രാഹുല്‍ ഗാന്ധി രാമഭക്തന്‍’; അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ഭോപ്പാലില്‍ കോണ്‍ഗ്രസ് പോസ്റ്ററുകള്‍

രാഹുല് ഗാന്ധി അയോധ്യയില് രാമക്ഷേത്രം നിര്മിക്കുമെന്ന് ഭോപ്പാലില് പോസ്റ്ററുകള്. ഭോപ്പാലില് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പു റാലിയില് രാഹുല് ഗാന്ധിക്ക് സ്വാഗതം അര്പ്പിച്ചുകൊണ്ടുള്ള പോസ്റ്റ്റുകളിലും ഹോര്ഡിംഗുകളിലുമാണ് രാമക്ഷേത്രം എല്ലാവരുടെയും സമ്മതത്തോടെ നിര്മിക്കുമെന്ന അവകാശവാദമുള്ളത്. രാഹുല് ഗാന്ധി രാമ ഭക്തനാണെന്നും പോസ്റ്ററുകള് പറയുന്നു.
 | 
‘രാഹുല്‍ ഗാന്ധി രാമഭക്തന്‍’; അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ഭോപ്പാലില്‍ കോണ്‍ഗ്രസ് പോസ്റ്ററുകള്‍

ഭോപ്പാല്‍: രാഹുല്‍ ഗാന്ധി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ഭോപ്പാലില്‍ പോസ്റ്ററുകള്‍. ഭോപ്പാലില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പു റാലിയില്‍ രാഹുല്‍ ഗാന്ധിക്ക് സ്വാഗതം അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റ്‌റുകളിലും ഹോര്‍ഡിംഗുകളിലുമാണ് രാമക്ഷേത്രം എല്ലാവരുടെയും സമ്മതത്തോടെ നിര്‍മിക്കുമെന്ന അവകാശവാദമുള്ളത്. രാഹുല്‍ ഗാന്ധി രാമ ഭക്തനാണെന്നും പോസ്റ്ററുകള്‍ പറയുന്നു.

കോണ്‍ഗ്രസ് മൃദുഹിന്ദുത്വ രാഷ്ട്രീയമാണ് പയറ്റുന്നതെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഈ പോസ്റ്ററുകള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അതേസമയം പോസ്റ്ററുകള്‍ സ്ഥാപിച്ചത് പാര്‍ട്ടിയല്ലെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് മീഡിയ സെല്‍ കോഓര്‍ഡിനേറ്റര്‍ നരേന്ദ്ര സലൂജ പറയുന്നത്. കോണ്‍ഗ്രസ് മതാടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ല. പ്രവര്‍ത്തകര്‍ ആവേശത്തില്‍ സ്ഥാപിച്ചതായിരിക്കും പോസ്റ്ററുകളെന്നും സലൂജ വ്യക്തമാക്കി.

അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാമഭക്തനായി രാഹുല്‍ ഗാന്ധിയെ വിശേഷിപ്പിക്കുന്ന കോണ്‍ഗ്രസ് പോസ്റ്ററുകള്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെ ഹനുമാന്‍ എന്നും ഗോ ഭക്തന്‍ എന്നും വിശേഷിപ്പിക്കുന്നുണ്ട്.