റെയില്‍വേ സ്ലീപ്പര്‍ കോച്ചുകളിലെ ഉറക്കം ഇനിമുതല്‍ രാത്രി 10 മുതല്‍ രാവിലെ 6 മണി വരെ മാത്രം

ട്രെയിനുകളിലെ ബര്ത്തുകളില് ഉറങ്ങുന്നതിനുള്ള സമയം കേന്ദ്രസര്ക്കാര് പുതുക്കി നിശ്ചയിച്ചു. ഇനി മുതല് രാത്രി 10 മണി മുതല് രാവിലെ 6 മണി വരെ മാത്രമേ ലോവര് ബര്ത്തുകളിലെ യാത്രക്കാര്ക്ക് ഉറങ്ങാനാകൂ. മറ്റ് യാത്രക്കാര്ക്കു കൂടി സൗകര്യം നല്കാനാണ് റിസര്വ് ചെയ്ത യാത്രക്കാരുടെ ഉറക്ക സമയം വെട്ടിക്കുറച്ചത്.
 | 

റെയില്‍വേ സ്ലീപ്പര്‍ കോച്ചുകളിലെ ഉറക്കം ഇനിമുതല്‍ രാത്രി 10 മുതല്‍ രാവിലെ 6 മണി വരെ മാത്രം

ന്യൂഡല്‍ഹി: ട്രെയിനുകളിലെ ബര്‍ത്തുകളില്‍ ഉറങ്ങുന്നതിനുള്ള സമയം കേന്ദ്രസര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. ഇനി മുതല്‍ രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ മാത്രമേ ലോവര്‍ ബര്‍ത്തുകളിലെ യാത്രക്കാര്‍ക്ക് ഉറങ്ങാനാകൂ. മറ്റ് യാത്രക്കാര്‍ക്കു കൂടി സൗകര്യം നല്‍കാനാണ് റിസര്‍വ് ചെയ്ത യാത്രക്കാരുടെ ഉറക്ക സമയം വെട്ടിക്കുറച്ചത്.

റെയില്‍വേ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ സര്‍ക്കുലറിലാണ് ഇതിനുള്ള നിര്‍ദേശമുള്ളത്. സൈഡ് അപ്പര്‍ ബര്‍ത്ത് റിസര്‍വ് ചെയ്തവര്‍ക്ക് രാത്രി 10 മുതല്‍ രാവിലെ 6 വരെ ലോവര്‍ ബര്‍ത്തില്‍ ഇരിക്കുന്ന കാര്യത്തില്‍ അവകാശവാദം ഉന്നയിക്കാനും ആകില്ല. രാത്രി 9 മുതല്‍ രാവിലെ 6 വരെയായിരുന്നു നേരത്തേ ഉറങ്ങാന്‍ അനുവദിച്ചിരുന്ന സമയം.

സ്ലീപ്പര്‍ സൗകര്യമുള്ള എല്ലാ കോച്ചുകളിലും ഈ നിയമം ബാധകമായിരിക്കും. ഗര്‍ഭിണികള്‍, അസുഖ ബാധിതര്‍, അംഗവൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് ഇക്കാര്യത്തില്‍ ഇളവുകളും അനുവദിച്ചിട്ടുണ്ട്.