രാജ്‌സമന്ത് കൊലപാതകം; ലവ് ജിഹാദ് ആരോപണം നിഷേധിച്ച് പെണ്‍കുട്ടി

രാജസ്ഥാനിലെ രാജ്സമന്തില് പശ്ചിമ ബംഗാള് സ്വദേശിയായ അഫ്രസുലിനെ ഹിന്ദുത്വ തീവ്രവാദി വെട്ടിക്കൊലപ്പെടുത്തിയശേഷം കത്തിച്ച സംഭവത്തില് ലവ് ജിഹാദ് ആരോപണം നിഷേധിച്ച് പെണ്കുട്ടി രംഗത്ത്. കൊല്ലപ്പെട്ട അഫ്രസുലുമായി തനിക്ക് ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്ന് പെണ്കുട്ടി പറഞ്ഞു. ഒരു ഹിന്ദു പെണ്കുട്ടിയെ ലവ് ജിഹാദില് നിന്ന് രക്ഷിക്കാനാണ് താന് കൊലപാതകം നടത്തുന്നതെന്നായിരുന്നു പ്രതിയായ ശംഭുലാല് റൈഗര് പറഞ്ഞത്.
 | 

രാജ്‌സമന്ത് കൊലപാതകം; ലവ് ജിഹാദ് ആരോപണം നിഷേധിച്ച് പെണ്‍കുട്ടി

ജയ്പൂര്‍: രാജസ്ഥാനിലെ രാജ്‌സമന്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ അഫ്രസുലിനെ ഹിന്ദുത്വ തീവ്രവാദി വെട്ടിക്കൊലപ്പെടുത്തിയശേഷം കത്തിച്ച സംഭവത്തില്‍ ലവ് ജിഹാദ് ആരോപണം നിഷേധിച്ച് പെണ്‍കുട്ടി രംഗത്ത്. കൊല്ലപ്പെട്ട അഫ്രസുലുമായി തനിക്ക് ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. ഒരു ഹിന്ദു പെണ്‍കുട്ടിയെ ലവ് ജിഹാദില്‍ നിന്ന് രക്ഷിക്കാനാണ് താന്‍ കൊലപാതകം നടത്തുന്നതെന്നായിരുന്നു പ്രതിയായ ശംഭുലാല്‍ റൈഗര്‍ പറഞ്ഞത്.

2010ല്‍ താന്‍ മാള്‍ഡ സ്വദേശിയായ മുഹമ്മദ് ബബ്ലു ഷെയ്ഖ് എന്നയാള്‍ക്കൊപ്പം പശ്ചിമബംഗാളില്‍ പോകുകയും രണ്ട് വര്‍ഷത്തോളം അവിടെ താമസിക്കുകയും ചെയ്തിരുന്നു. 2013ല്‍ സ്വന്തം ഇഷ്ടപ്രകാരം താന്‍ തിരികെ പോന്നു. തന്നെ തിരിച്ചെത്തിച്ചത് റൈഗറാണെന്ന വാദം കള്ളമാണെന്ന് യുവതി പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

മാള്‍ഡയില്‍ താമസിക്കുന്നതിനിടെ താന്‍ സഹോദരനെ വിളിച്ചു. ഈ സമയത്ത് റൈഗാര്‍ തന്നെ തിരികെയെത്തിക്കാമെന്ന് അവകാശപ്പെടുകയും അമ്മയില്‍ നിന്ന് 10,000 രൂപ വാങ്ങുകയും ചെയ്തു. മാള്‍ഡയിലെത്തിയ റൈഗാര്‍ തന്നോട് ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടെങ്കിലും താന്‍ തയ്യാറായില്ല. തന്നെ മോചിപ്പിക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന വാദം തെറ്റാണെന്നും യുവതി പറഞ്ഞു. 20കാരിയായ യുവതി ഇപ്പോള്‍ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് താമസിക്കുന്നത്.

റൈഗാര്‍ തൊഴിലാളിയായ അഫ്രസുലിനെ കൊലപ്പെടുത്തുകയും വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. അഫ്രസുലിനെ കോടാലിക്ക് അടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയും ശരീരം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തു. അതിനു ശേഷം ലവ് ജിഹാദ് നടത്തുന്നവര്‍ക്ക് ഇതായിരിക്കും ഗതിയെന്ന് ക്യാമറയില്‍ നോക്കി പറയുകയുമായിരുന്നു.