ബാല ഗംഗാധര തിലകനെ ഭീകരവാദത്തിന്റെ പിതാവാക്കി രാജസ്ഥാനിലെ പാഠപുസ്തകം

സ്വാതന്ത്ര്യസമര സേനാനി ബാലഗംഗാധര തിലകനെ ഭീകരവാദത്തിന്റെ പിതാവാക്കി രാജസ്ഥാനിലെ സ്കൂള് പാഠപുസ്തകം. എട്ടാം ക്ലാസ് വിദ്യാര്ത്ഥികള്ക്കുള്ള സാമൂഹ്യപാഠ പുസ്തകത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. ബാലഗംഗാധര തിലകനെ 'ഫാദര് ഓഫ് ടെററിസം' എന്നാണ് പുസ്തകത്തില് വിശേഷിപ്പിച്ചിരിക്കുന്നത്. മഥുര കേന്ദ്രീകരിച്ചുള്ള ഒരു പബ്ലിഷറാണ് പുസ്തകത്തിന്റെ പ്രസാധകര്. സംഭവം സോഷ്യല് മീഡയയില് വലിയ ചര്ച്ചകള്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
 | 

ബാല ഗംഗാധര തിലകനെ ഭീകരവാദത്തിന്റെ പിതാവാക്കി രാജസ്ഥാനിലെ പാഠപുസ്തകം

ജയ്പുര്‍: സ്വാതന്ത്ര്യസമര സേനാനി ബാലഗംഗാധര തിലകനെ ഭീകരവാദത്തിന്റെ പിതാവാക്കി രാജസ്ഥാനിലെ സ്‌കൂള്‍ പാഠപുസ്തകം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമൂഹ്യപാഠ പുസ്തകത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. ബാലഗംഗാധര തിലകനെ ‘ഫാദര്‍ ഓഫ് ടെററിസം’ എന്നാണ് പുസ്തകത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മഥുര കേന്ദ്രീകരിച്ചുള്ള ഒരു പബ്ലിഷറാണ് പുസ്തകത്തിന്റെ പ്രസാധകര്‍. സംഭവം സോഷ്യല്‍ മീഡയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനുമായി സഹകരിക്കുന്ന ഭൂരിപക്ഷം സ്വകാര്യ സ്‌കൂളുകളിലും ഈ പാഠ പുസ്തകം തന്നെയാണ് ഉപയോഗിക്കുന്നത്. 8-ാം ക്ലാസുകാര്‍ക്കുള്ള സാമൂഹ്യപാഠ പുസ്തകത്തിലെ 22-ാം പാഠത്തില്‍ 267-ാം പേജിലാണ് സ്വാതന്ത്ര സമര സേനാനിയെ അപമാനിക്കുന്ന വാക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

സ്വാതന്ത്ര സമര കാലത്ത് ദേശീയ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് നിരവധി സമര പോരാട്ടങ്ങള്‍ നയിച്ചിട്ടുള്ള വ്യക്തികളിലൊരാളാണ് ബാല ഗംഗാധര തിലകന്‍. വിഷയത്തില്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ബ്രിട്ടീഷ് ഓഫീസര്‍മാരോട് ഇരന്നുകൊണ്ട് നമ്മുടെ ലക്ഷ്യങ്ങള്‍ നിറവേറ്റാനാവില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. ശിവജി, ഗണപതി ഉത്സവങ്ങളിലൂടെ അദ്ദേഹം രാജ്യത്തെ സവിശേഷമായ അവബോധം സൃഷ്ടിച്ചു. ജനങ്ങള്‍ക്കിടയില്‍ സ്വാതന്ത്യത്തിന്റെ മന്ത്രം പ്രചോദിപ്പിച്ച് ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി തിലകന്‍ മാറിയെന്നും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്.