രജനികാന്തിന്റെ പാര്‍ട്ടി എന്ഡിഎയില് ചേരുമെന്ന് ബിജെപി തമിഴ്നാട് ഘടകം
രജനികാന്ത് പ്രഖ്യാപിച്ച പുതിയ രാഷ്ട്രീയ പാര്ട്ടി എന്ഡിഎയില് ചേരുമെന്ന് ബിജെപി തമിഴ്നാട് ഘടകം. ബിജെപി സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദരരാജനാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്. അഴിമതി വിരുദ്ധ സര്ക്കാര് എന്ന ബിജെപി നയമാണ് രജനി മുന്നോട്ടു വെക്കുന്നതെന്നും അഴിമതിക്കെതിരായി ശബദ്മുയര്ത്താന് ബിജെപിയാണ് ഏറ്റനും യോജിച്ചതെന്നും അവര് പറഞ്ഞു.
Mon, 1 Jan 2018
| ചെന്നൈ: രജനികാന്ത് പ്രഖ്യാപിച്ച പുതിയ രാഷ്ട്രീയ പാര്ട്ടി എന്ഡിഎയില് ചേരുമെന്ന് ബിജെപി തമിഴ്നാട് ഘടകം. ബിജെപി സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദരരാജനാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്. അഴിമതി വിരുദ്ധ സര്ക്കാര് എന്ന ബിജെപി നയമാണ് രജനി മുന്നോട്ടു വെക്കുന്നതെന്നും അഴിമതിക്കെതിരായി ശബദ്മുയര്ത്താന് ബിജെപിയാണ് ഏറ്റനും യോജിച്ചതെന്നും അവര് പറഞ്ഞു.
അതുകൊണ്ട് രജനികാന്ത് ബിജെപിക്കൊപ്പം നിലയുറപ്പിക്കും. രജനികാന്തിന് എല്ലാ ആശംസകളും നേരുന്നതായും തമിളിസൈ സൗന്ദരരാജന്‍ പറഞ്ഞു. പുതുവര്‍ഷത്തലേന്നാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലേക്കും മത്സരിക്കുമെന്നും രജനി പ്രഖ്യാപിച്ചത്. നിലവില്‍ ഒറ്റക്ക് മത്സരിക്കാനാണ് തീരുമാനം.