‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’; ബിജെപി നിലപാടിനെ പിന്തുണച്ച് രജനികാന്ത്
ചെന്നൈ: ബിജെപി അനുകൂല നിലപാടുമായി രജനികാന്ത്. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന കേന്ദ്രസര്ക്കാര് നയത്തിനോട് അനുകൂല നിലപാടാണെന്ന് രജനി വ്യക്തമാക്കി. ഒരു തെരെഞ്ഞെടുപ്പ് മാത്രം നടത്തുന്നതിലൂടെ രാഷ്ട്രീയ പാര്ട്ടികള്ക്ക് അവരുടെ പണവും സമയവും ലാഭിക്കാനാകുമെന്ന് അദ്ദേഹം പറയുന്നു. അതേസമയം ധാരാളം അഴിമതി നടക്കുന്ന സ്ഥലമാണ് തമിഴ്നാടെന്ന ബി.ജെ.പി. ദേശീയ അധ്യക്ഷന് അമിത്ഷായുടെ പ്രസ്താവന അദ്ദേഹത്തിന്റെ മാത്രം കാഴ്ച്ചപ്പാടാണെന്നും രജനി വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും കേന്ദ്ര സര്‍ക്കാരിന്റെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ നയത്തെ വിമര്‍ശിച്ചിരുന്നു. രജനിയുടെ അനുകൂല പ്രതികരണം ബിജെപിയോടുള്ള ചായ്‌വ് വ്യക്തമാക്കുന്നതിന്റെ ഭാഗമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ബിജെപിയുമായി സംഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് ഇതുവരെ അദ്ദേഹം സൂചനകളൊന്നും നല്‍കിയിട്ടില്ല.
2019ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ രജനി നയിക്കുന്ന പാര്‍ട്ടി ആര്‍ക്ക് അനുകൂലമായി നില്‍ക്കുമെന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. താന്‍ രൂപവത്കരിക്കുന്ന പാര്‍ട്ടി അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന കാര്യം പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തൂത്തുക്കുടി വെടിവെപ്പ് വിഷയത്തില്‍ പോലീസിന് അനുകൂലമായ നിലപാടെടുത്ത രജനിക്കെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. കാവേരി വിഷയത്തിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.