പേരറിവാളന്റെ ദയാഹര്‍ജി പരിഗണിണമെന്ന് തമിഴ്‌നാട് ഗവര്‍ണറോട് സുപ്രീം കോടതി

രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളന്റെ ദയാഹര്ജി പരിഗണിക്കണമെന്ന് തമിഴ്നാട് ഗവര്ണറോട് സുപ്രീം കോടതി നിര്ദേശിച്ചു. പേരറിവാളനെ മോചിപ്പിക്കാനുള്ള തമിഴ്നാട് സര്ക്കാരിന്റെ ശ്രമങ്ങള്ക്കെതിരെ കേന്ദ്രസര്ക്കാര് സുപ്രീം കോടതിയില് ഹര്ജി സമര്പ്പിച്ചിരുന്നു. ഇത് പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ രഞ്ജന് ഗൊഗോയ്, നവീന് സിന്ഹ, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് തമിഴ്നാട് ഗവര്ണര്ക്ക് നിര്ദേശം നല്കിയിരിക്കുന്നത്.
 | 

പേരറിവാളന്റെ ദയാഹര്‍ജി പരിഗണിണമെന്ന് തമിഴ്‌നാട് ഗവര്‍ണറോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളന്റെ ദയാഹര്‍ജി പരിഗണിക്കണമെന്ന് തമിഴ്‌നാട് ഗവര്‍ണറോട് സുപ്രീം കോടതി നിര്‍ദേശിച്ചു. പേരറിവാളനെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, നവീന്‍ സിന്‍ഹ, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് തമിഴ്‌നാട് ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

1991 മേയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. ധനു എന്ന് പേരുള്ള വനിത ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. രാജീവ് ഗാന്ധിക്കൊപ്പം അഞ്ച് പേരാണ് അന്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ധനുവിന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ബോംബ് നിര്‍മ്മിക്കാനാവശ്യമായ ബാറ്ററി വാങ്ങിയത് പേരറിവാളനാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്നാണ് വധശിക്ഷ ലഭിക്കുന്നത്.

24 വര്‍ഷങ്ങള്‍ നീണ്ട ശിക്ഷയ്ക്ക് ശേഷമാണ് പേരറിവാളന്‍ ദയാഹര്‍ജിക്കായി തമിഴ്‌നാട് ഗവര്‍ണറെ സമീപിച്ചത്. ഹര്‍ജി നല്‍കി രണ്ട് വര്‍ഷത്തിന് ശേഷവും ഗവര്‍ണര്‍ അപേക്ഷ പരിഗണിച്ചില്ല. പേരറിവാളനെ മോചിപ്പിക്കുന്നത് തെറ്റായ കീഴ്വയക്കം ഉണ്ടാക്കുമെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നയം. അതേസമയം പേരറിവാളനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.