സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് രജനികാന്ത്; അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപനം

ഒടുവില് രാഷ്ട്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് സ്റ്റൈല് മന്നന് രജനികാന്ത്. സ്വന്തമായി രാഷ്ട്രീയപാര്ട്ടി രൂപീകരിക്കുമെന്നും അടുത്ത തെരഞ്ഞെടുപ്പില് മത്സരിക്കുമെന്നും രജനി പ്രഖ്യാപിച്ചു. കോടമ്പാക്കത്ത് ആരാധകരുടെ സംഗമത്തിലാണ് രജനി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്.
 | 

സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് രജനികാന്ത്; അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപനം

ചെന്നൈ: ഒടുവില്‍ രാഷ്ട്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് സ്റ്റൈല്‍ മന്നന്‍ രജനികാന്ത്. സ്വന്തമായി രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും രജനി പ്രഖ്യാപിച്ചു. കോടമ്പാക്കത്ത് ആരാധകരുടെ സംഗമത്തിലാണ് രജനി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്.

അടുത്ത തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കാനാണ് പദ്ധതി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മോശമാണ്. ഈ രാഷ്ട്രീയ രീതിയില്‍ അതൃപ്തിയുണ്ടെന്നും വ്യക്തമാക്കിയ രജനികാന്ത് പദവിയോ സ്ഥാനമാനങ്ങളോ മോഹിച്ചല്ല രാഷ്ട്രീയത്തില്‍ വരുന്നതെന്നും ആരാധകരോട് പറഞ്ഞു.

അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന തമിഴ്‌നാടിനെ മറ്റ് സംസ്ഥാനങ്ങള്‍ പരിഹസിക്കുകയാണ്. അതിന് മാറ്റമുണ്ടാക്കാനാണ് താന്‍ രാഷ്ട്രീയത്തില്‍ എത്തിയത്. ഇപ്പോള്‍ തീരുമാനമെടുത്തില്ലെങ്കില്‍ പിന്നീട് കുറ്റബോധം തോന്നേണ്ടി വരുമെന്നതിനാലാണ് പ്രഖ്യാപനമെന്നും രജനി ആരാധകരോട് പറഞ്ഞു.