രജനികാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ജന്മദിനത്തില്‍ ഉണ്ടാകുമെന്ന് സൂചന

സ്റ്റൈല് മന്നന് രജനികാന്തിന്റെ രാഷ്ട്രീയ പാര്ട്ടി പ്രഖ്യാപനം ജന്മദിനത്തില് ഉണ്ടാകുമെന്ന് സൂചന. ഡിസംബര് 12നാണ് രജനിയുടെ 67-ാമത് ജന്മദിനം. അന്ന് തന്നെ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. രജനികാന്ത് ബിജെപിയില് ചേരുമെന്ന് വാര്ത്തകള് ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്വന്തമായി പാര്ട്ടി രൂപീകരിക്കാനാണ് പദ്ധതിയെന്ന വാര്ത്തകള് പുറത്തു വന്നു.
 | 

രജനികാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ജന്മദിനത്തില്‍ ഉണ്ടാകുമെന്ന് സൂചന

ചെന്നൈ: സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ജന്മദിനത്തില്‍ ഉണ്ടാകുമെന്ന് സൂചന. ഡിസംബര്‍ 12നാണ് രജനിയുടെ 67-ാമത് ജന്മദിനം. അന്ന് തന്നെ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. രജനികാന്ത് ബിജെപിയില്‍ ചേരുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്വന്തമായി പാര്‍ട്ടി രൂപീകരിക്കാനാണ് പദ്ധതിയെന്ന വാര്‍ത്തകള്‍ പുറത്തു വന്നു.

രജനിയുടെ പാര്‍ട്ടി ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് സാധ്യതയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമല്‍ ഹാസന്‍ തന്റെ ജന്മദിനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും ജനങ്ങളുമായി സംവദിക്കാന്‍ മയ്യം വിസില്‍ എന്ന മൊബൈല്‍ ആപ്പ് പുറത്തിറക്കുക മാത്രമാണ് ചെയ്തത്.