മുത്തലാഖ് ബില്‍ അവതരിപ്പിക്കാനായില്ല; പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ ബുധനാഴ്ച വരെ പിരിഞ്ഞു

പ്രതിപക്ഷ ബഹളത്തെത്തുടര്ന്ന് രാജ്യസഭയില് മുത്തലാഖ് ബില് അവതരിപ്പിക്കാനായില്ല. ബില് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷ പാര്ട്ടികള് ഒന്നടങ്കം നിലപാടെടുത്തു. കോടിക്കണക്കിനാളുകളുടെ ജീവിതത്തെ പ്രതികൂലമായോ അനുകൂലമായോ ബാധിക്കാവുന്ന ബില് സെലക്ട് കമ്മിറ്റിക്ക് വിടാതെ പാസാക്കിയെടുക്കാന് കഴിയില്ലെന്ന് കോണ്ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സഭയില് പറഞ്ഞു.
 | 
മുത്തലാഖ് ബില്‍ അവതരിപ്പിക്കാനായില്ല; പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ ബുധനാഴ്ച വരെ പിരിഞ്ഞു

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് രാജ്യസഭയില്‍ മുത്തലാഖ് ബില്‍ അവതരിപ്പിക്കാനായില്ല. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം നിലപാടെടുത്തു. കോടിക്കണക്കിനാളുകളുടെ ജീവിതത്തെ പ്രതികൂലമായോ അനുകൂലമായോ ബാധിക്കാവുന്ന ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാതെ പാസാക്കിയെടുക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സഭയില്‍ പറഞ്ഞു.

ഭരണപക്ഷം ഇത് തള്ളിയതോടെയാണ് പ്രതിപക്ഷ ബഹളം ആരംഭിച്ചത്. ബഹളം തുടര്‍ന്നതോടെ സഭ നിര്‍ത്തിവെക്കാന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ തീരുമാനിക്കുകയായിരുന്നു. ലോക്‌സഭയില്‍ പാസായ ശേഷമാണ് ബില്‍ രാജ്യസഭയില്‍ എത്തിയത്. എന്നാല്‍ രാജ്യസഭയില്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്‍ പാസാക്കിയെടുക്കാനാകില്ല.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബിജെഡി, എഐഎഡിഎംകെ, ബിജു ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുകയോ എതിര്‍ത്ത് വോട്ട് ചെയ്യുകയോ ആവാനാണ് സാധ്യത. എന്‍ഡിഎക്ക് 86 അംഗങ്ങള്‍ മാത്രമാണ് രാജ്യസഭയിലുള്ളത്. 245 അംഗ രാജ്യസഭയില്‍ ബില്‍ പാസാക്കിയെടുക്കാന്‍ അതുകൊണ്ടു തന്നെ ബുദ്ധിമുട്ടായിരിക്കും.